മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 സെപ്തംബർ 15 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.09.2020 (1196 ചിങ്ങം 30 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്‌തേക്കാം. തൊഴിൽപരമായി നന്ന്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ബന്ധു സഹായം, സാമ്പത്തിക നേട്ടം, മത്സര വിജയം മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 3 മണി മുതല്‍ ആനുകൂല്യങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ദിവസാരംഭത്തില്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും മധ്യാഹ്ന ത്തില്‍ 3 മണികഴിഞ്ഞാല്‍ ധന നേട്ടം, തൊഴില്‍ വിജയം, ഇഷ്ട ഭക്ഷണ സമൃദ്ധി മുതലായവയ്ക്ക് സാധ്യത.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യ വിജയം, സന്തോഷം, അംഗീകാരം. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായെന്നു വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സമ്മര്‍ദം, മന ക്ലേശം, അധ്വാന ഭാരം എന്നിവ വരാവുന്ന ദിനം. ഉച്ചയ്ക്ക് 3 മണി മുതല്‍ തൊഴില്‍ നേട്ടം, കുടുംബ സുഖം, മന സന്തോഷം എന്നിവ വരാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രഭാതത്തില്‍ ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. എന്നാല്‍ മധ്യാഹ്നത്തില്‍ 3 മണി മുതല്‍ കാര്യ തടസം, അസന്തുഷ്ടി, ശത്രു ശല്യം മുതലായവയ്ക്ക് സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. വിജയകരമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അഭിനന്ദനം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രഭാതത്തില്‍ പ്രവര്‍ത്തന മാന്ദ്യം, അനിഷ്ട സാഹചര്യങ്ങള്‍ എന്നിവ വരാവുന്നതാണ്. ഉച്ചയ്ക്ക് 3 മണി മുതല്‍ ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹായങ്ങള്‍ക്ക് തടസം നേരിടാന്‍ ഇടയുണ്ട്. പൂര്‍ണ്ണ മനസ്സോടെ ചെയുന്ന കാര്യങ്ങള്‍ക്ക് അന്തിമ കാര്യ വിജയം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന ലാഭം, വ്യാപാര അഭിവൃദ്ധി മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാല്‍ കാര്യ വിഘ്നം, അമിത വ്യയം, അകാരണ തടസം എന്നിവ കരുതണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
യാത്രകള്‍ സഫലങ്ങളാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും. ഉല്ലാസം, മന സന്തോഷം എന്നിവയും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യ ക്ലേശം. ഉച്ചയ്ക്ക് 3 മണി മുതല്‍ കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter