മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 സെപ്തംബർ 14 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.09.2020 (1196 ചിങ്ങം 29 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും. ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്‌. പൊതുവേ നല്ല സമയമാണിത്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഓഹരി ഇടപാടുകളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായും ചുറ്റുപാടുമുള്ളവരുമായും നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ ഉദിക്കും. പൊതുവേ മെച്ചപ്പെട്ട ദിനം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക്‌ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ സാധ്യത. മെച്ചപ്പെട്ട ദിവസം. ദാമ്പത്യ ബന്ധം സുഖകരം. അയല്‍ക്കരും ബന്ധുക്കളും സുഹൃത്തുക്കളും ഒരുപോലെ സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദാമ്പത്യ ബന്ധം സുഖകരം. സഹപ്രവര്‍ത്തകരോട്‌ സഹകരിച്ചു പോവുക. മെച്ചപ്പെട്ട ജീവിത ശൈലി സ്വീകരിക്കുക. മാതാപിതാക്കളുടെ ആരോഗ്യവും അനാവശ്യ ചെലവുകളും ഉണ്ടാകാതെ സൂക്ഷിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ അവിചാരിതമായ സമ്മാനം ലഭിച്ചേക്കും. ജോലി സംബന്ധമായ ഉയര്‍ച്ചയ്ക്ക്‌ സാധ്യത. ആഡംബര വസ്തുക്കള്‍, വസ്ത്രം എന്നിവ ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter