മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 05 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.10.2020 (1196 കന്നി 19 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അതിഥികളുടെ ശല്യം ഉണ്ടായേക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട ജീവിതം സാധ്യമാവും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഗൃഹ നിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധന നേട്ടം. വ്യവഹാരങ്ങൾ പ്രതികൂലമാകും. സ്വര്‍ണവ്യാപാരം, കൃഷി എന്നിവയിലൂടെ ധനലബ്‌ധിയും പ്രശസ്തിയും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കലാകായിക മത്സരങ്ങളില്‍ വിജയം. വാഹന വ്യാപാരത്തിലൂടെ ധനനഷ്‌ടം. വിനോദയാത്രകള്‍ക്ക്‌ യോഗം. സഹോദരങ്ങളില്‍ നിന്നും ധനസഹായം. യാത്രാക്‌ളേശം പരിഹരിക്കപ്പെടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിലപിടിച്ച വസ്തുക്കള്‍ നഷ്‌ടപ്പെടും. സാഹിത്യരംഗത്ത്‌ നേട്ടം. വൈദ്യശാസ്‌ത്ര മേഖലയില്‍ അപമാനസാധ്യത. പ്രൊമോഷന്‍ ലഭിക്കും. ദാമ്പത്യകലഹം പരിഹരിക്കപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത. വിവാഹക്കാര്യത്തില്‍ അനുകൂലമായ തീരുമാനം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന്‌ സഹായം കിട്ടും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. നല്ല മിത്രങ്ങളെ ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങളാല്‍ സന്തോഷം കൈവരും. പണം ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നത്‌ നന്ന്‌. ശാരീരികമായ ക്ഷീണം കൂടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായ മനോവിഷമം ഉണ്ടാകാന്‍ സാധ്യത. മെച്ചപ്പെട്ട ജോലിക്കായി അലയേണ്ടിവരും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി സമയം ചെലവഴിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യമായ അലച്ചില്‍, പണം നഷ്ടം എന്നിവ ഉണ്ടായേക്കും. തികച്ചും സ്വകാര്യമായ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദമ്പതികള്‍ക്കിടയില്‍ ചെറിയതോതിലുള്ള പിണക്കം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. ആരോഗ്യ നില മധ്യമം. ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ അവസരമുണ്ടാകും. പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാധ്യതയുണ്ട്‌.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter