മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 20 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.10.2020 (1196 തുലാം 04 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അലച്ചിലും അമിത അധ്വാനവും വരാവുന്ന ദിവസമാണ്. പ്രതീക്ഷിച്ച ധന സംബന്ധമായ വിഷയങ്ങൾക്ക് തടസ്സം വരാനും ഇടയുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവർത്തന രംഗത്ത് അനുകൂല മാറ്റങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയും. ഉന്നത വ്യക്തികളിൽ നിന്നും അനുകൂല സമീപനം ഉണ്ടാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ വിജയം, ഇഷ്ടാനുഭവങ്ങൾ മുതലായവ വരാവുന്ന ദിനം. വ്യക്തി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനിഷ്ടകരമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം. പെട്ടെന്നുള്ള പ്രതികരണം മൂലം അബദ്ധങ്ങൾ പറ്റാതെ നോക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അല്പം പ്രതികൂലമായ അവസ്ഥകൾ വരാവുന്ന ദിവസമാണ്. യാത്രാദുരിതവും അധ്വാനഭാരവും വർധിക്കാൻ ഇടയുണ്ട്..

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം എന്നിവയും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക ഇടപാടുകളും പ്രധാന ഉത്തരവാദിത്വങ്ങളും ജാഗ്രതയോടെ നിർവഹിക്കണം. സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ ഉണ്ടായെന്നു വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവർത്തനലാഭം, തൊഴിൽ നേട്ടം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം, സാമൂഹിക അംഗീകാരം എന്നിവയ്ക്കും സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിച്ച സഹായങ്ങൾ സമയത്ത് ലഭ്യമാക്കുവാൻ പ്രയാസമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ അല്പം വിഷമതകൾ വരാൻ സാധ്യതയേറിയ ദിവസമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിൽ ശുഭചിന്തയും ആത്മ വിശ്വാസവും നിറയും. പല കാര്യങ്ങളിലും അനുകൂലമായ പരിവർത്തനങ്ങൾ ദൃശ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹസാധ്യം, കാര്യവിജയം, മനോസുഖം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. വ്യക്തിബന്ധങ്ങൾ പ്രയോജനപ്രദമായി ഭവിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരൻ ഇടയുണ്ട്. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാതെ ശ്രദ്ധിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter