മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 19 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.10.2020 (1196 തുലാം 03 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വാഹനം കൊണ്ട് ലാഭസാധ്യത. പിതാവിന്‍റെ ബന്ധുക്കളുമായി സ്വത്തു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്‌. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം. നിയമ – നീതിന്യായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ഉന്നതരുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യതയുണ്ട്‌.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹപ്രവര്‍ത്തകരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത്‌ ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക്‌ ശേഷം സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാന്‍ സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചേക്കും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനാവശ്യമായി ഓരോന്ന്‌ ഓര്‍ത്ത്‌ വിഷമിക്കാതിരിക്കുക. പണമിടപാടുകളില്‍ ജാഗ്രത ആവശ്യം. സമയം അത്ര മെച്ചമല്ല. ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്‌. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ ഉന്നതിയുണ്ടാകും. കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുക. സന്ധ്യയ്ക്ക്‌ ശേഷം ആരോഗ്യനില മോശപ്പെട്ടേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പണം സംബന്ധിച്ച വരവ്‌ കുറവായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവില്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത്‌ ഉചിതമല്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്‌. ആരോഗ്യ നില മെച്ചപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹോദരീ സഹോദരന്മാരുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. കൃഷി, കച്ചവടം എന്നിവയില്‍ നിന്ന്‌ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അയല്‍ക്കാരുമായോ ബന്ധുക്കളുമായോ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. ആരോഗ്യ നില മധ്യമം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter