മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 17 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.10.2020 (1196 തുലാം 01 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം, മാനസിക ഉല്ലാസം എന്നിവ വരാവുന്ന ദിവസമാണ്. പോതിവില്‍ ആത്മവിശ്വാസം വര്‍ധിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സംസാരത്തിലെ അപാകത മൂലം ബന്ധങ്ങളില്‍ അകല്‍ച്ച വരാന്‍ ഇടയുണ്ട്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചിലവുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക തോന്നും. ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ സാധിച്ചെന്നു വരില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടി വരാന്‍ ഇടയുള്ള ദിവസം. പല കാര്യങ്ങളിലും ഭാഗ്യം അനുഭവത്തില്‍ വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന ഭാരം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. വ്യാപാരത്തില്‍ ലാഭ ശതമാനം കുറഞ്ഞെന്നു വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ നേട്ടം, മാനസിക സുഖം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരുടെ പെരുമാറ്റം മൂലം മാനസിക അലോസരം ഉണ്ടായെന്നു വരാം. കഴിവുകള്‍ അംഗീകരിക്കപ്പെടാന്‍ വിഷമമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍, സുഹൃത്ത് സമാഗമം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രയത്നത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രയത്നിക്കേണ്ടതായി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പല കാര്യങ്ങളിലും പ്രാരംഭ വിഘ്നം വരാം. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതു മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter