മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 14 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.10.2020 (1196 കന്നി 28 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതെ നോക്കണം. അധികാരികളുടെ അപ്രീതിക്കു പാത്രമാകാനും ഇടയുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അമിത അധ്വാനം മൂലം ആരോഗ്യക്ലേശം ഉണ്ടായെന്നു വരാം. ചെയ്ത ജോലികള്‍ അധികാരികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയം സംഭവിക്കാന്‍ ഇടയുണ്ട്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. വിരുന്നുകളിലും ബന്ധു സമാഗമങ്ങളിലും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രാ ദുരിതവും അലച്ചിലും വരാവുന്നതാണ്. ഉദര വൈഷമ്യത്തിനും സാധ്യത കാണുന്നു. ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് സന്തോഷം തരുന്ന കൂടിച്ചേരലുകള്‍ക്ക് അവസരം ലഭിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സുഖകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിഘ്നം, സാമ്പത്തിക തടസ്സം മുതലായവ വരാവുന്ന ദിനമാണ്. പ്രതീക്ഷിച്ചതിലും അധികം അധ്വാനം പലകാര്യങ്ങളിലും വേണ്ടി വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും സഹായങ്ങള്‍ ലഭ്യമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബസുഖം, മത്സര വിജയം, സ്ഥാന നേട്ടം മുതലായവ പ്രതീക്ഷിക്കാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്ത് ജനങ്ങളില്‍ നിന്നും വിഷമകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം.പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭിച്ചെന്നു വരില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പലകാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതു മൂലം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടും. അനുകൂല മാറ്റങ്ങള്‍ക്കും സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും വരാവുന്ന ദിവസമാണ്. പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter