മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 03 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.10.2020 (1196 കന്നി 17 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും ധനനേട്ടം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വളരെ അടുത്തു പെരുമാറിയിരുന്നത് ആളുകളുടെ അസാന്നിധ്യം മൂലം മനഃക്ലേശം വരാൻ ഇടയുണ്ട്. അനാവശ്യ ചിന്തകൾ മൂലം മനസ്സ് കലുഷമാകാനും സാധ്യത കാണുന്നു.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിലിൽ നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ അമിത ചിലവുകൾ നിയന്ത്രിക്കാൻ പ്രയാസമാകും. തനിക്കു പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് സമയവും ധനവും ചിലവഴിക്കാൻ നിർബന്ധിതമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും അനുകൂലമാകും. എന്നാൽ തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ ചില വിഷമതകൾ പ്രതീക്ഷിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്ദേശിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കുവാൻ പ്രയാസമാണ്. തെറ്റിദ്ധാരണ മൂലം മറ്റുള്ളവർ പ്രതികൂലമായി പെരുമാറാൻ ഇടയുണ്ടെന്നു ധരിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ചിലവുകൾ വിചാരിക്കാത്ത വിധം വർധിച്ചെന്നു വരാം. നല്ല ഉദ്ദേശ്യത്തിൽ ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റിദ്ധരിക്കപെടാൻ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശുഭാനുഭവങ്ങൾ വരാവുന്ന ദിവസമാണ്. വാക്കുകൾ അംഗീകരിക്കപ്പെടും. കുടുംബത്തിലും സുഖാനുഭവങ്ങൾ.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം, കുടുംബ സുഖം എന്നിവ അനുഭവമാകും. കുടുംബപരമായും ദിവസം നല്ലതുതന്നെ.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തടസ്സാനുഭവങ്ങൾ അകന്നു ആഗ്രഹ സാധ്യം ഉണ്ടാകും. മനസ്സിന് സമാധാനം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വാഗ്ദാനം ചെയ്യപ്പെട്ട ധനവും സഹായങ്ങളും ലഭിക്കാൻ കാല താമസം നേരിടാൻ ഇടയുണ്ട്. മാതാവുമായോ മാതൃ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സർക്കാർ- കോടതി- നിയമ സംബന്ധമായ കാര്യങ്ങൾ ഒക്കെ അനുകൂലമായി ഭവിക്കും. തടസ്സങ്ങൾ അകന്ന് കാര്യങ്ങൾ അനുകൂലമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാൻ ഇടയുണ്ട്. അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter