മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 02 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.10.2020 (1196 കന്നി 16 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രധാന ഉത്തരവാദിത്വങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ മുതലായവ ശ്രദ്ധയോടെ നിര്‍വഹിക്കണം.സാമ്പത്തിക തടസങ്ങള്‍ക്ക് സാധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അവിവാഹിതര്‍ക്ക് വിവാഹ സംബന്ധമായ കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും. പല കാര്യങ്ങളും മനസ്സില്‍ വിചാരിക്കുന്ന വിധത്തില്‍ സാധിക്കുവാന്‍ അവസരം ഉണ്ടാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധന നേട്ടം, വായ്പ്പാലാഭം മുതലായവും പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളുമായി ഇടപെടാനും ബന്ധം സ്ഥാപിക്കുവാനും കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പല കാര്യങ്ങളിലും പതിവിലും അധികം അധ്വാനം വേണ്ടി വരും. പ്രവര്‍ത്തന രംഗത്ത് ചില അപ്രതീക്ഷിത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യമായ ചിന്തകള്‍ മൂലം മനസ്വസ്ഥത കുറയും. അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും പല കാര്യങ്ങളിലും അന്തിമ കാര്യവിജയവും അംഗീകാരവും ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലും പരീക്ഷയിലും അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സുഖവും സമാധാനവും നിലനില്‍ക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നല്ല കാര്യങ്ങള്‍ക്കായി പണവും സമയവും ചിലവഴിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലൂടെ ആത്മവിശ്വാസവും മന സമാധാനവും കൈവരിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുള്ളതിനാല്‍ ആശയവിനിമയത്തില്‍ മിതത്വം പാലിക്കുക.സാമ്പത്തികമായി ദിവസം അത്ര അനുകൂലമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഊഹക്കച്ചവടം, വിവാദങ്ങള്‍ മുതലായവയില്‍ നിന്നും കഴിവതും ഒഴിഞ്ഞുനില്‍ക്കുക. ദൂര യാത്രകള്‍ സഫലങ്ങള്‍ ആകണമെന്നില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഒഴിവ്സമയം ഉല്ലാസകരമായി ചിലവഴിക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വാഗ്ദാനം ചെയ്യപ്പെട്ട സാമ്പത്തിക സഹായം ലഭിക്കുവാന്‍ കാല താമസം നേരിടാന്‍ ഇടയുണ്ട്.ദിനചര്യകളിലും ഉപാസനാകാര്യങ്ങളിലും ലോപം വരാതെ ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പല കാര്യങ്ങളിലും കുടുംബത്തിന്റെ പിന്തുണ സഹായകരമായി ഭവിക്കും. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും ധനാഗമം പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter