മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 01 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.10.2020 (1196 കന്നി 15 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അവിജാരിത കാര്യ തടസം, അപ്രതീക്ഷിത ധന ക്ലേശം എന്നിവയെ കരുതണം. ആലോജനയില്ലാത്ത പ്രവര്‍ത്തികള്‍ ആപല്‍കരമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങള്‍, സാമ്പത്തിക അഭിവൃത്തി എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. അംഗീകാരവും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹങ്ങള്‍ സാധിക്കും. സാമ്പത്തികപരമായും തൊഴില്‍പരമായും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ വൈഷമ്യം, കലഹ സാധ്യത, ധന ക്ലേശം എന്നിവയെ കരുതണം. സുഹൃത്ത് സഹായം ആശ്വാസകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിഘ്നം, അമിത വ്യയം, അസന്തുഷ്ടി എന്നിവ കരുതണം. യാത്രകള്‍ പരിമിതപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനോസുഖം, നേതൃ ഗുണം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇഷ്ടാനുഭവങ്ങള്‍, യാത്രാഗുണം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. വാഹന ലാഭം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ക്ക് സാധ്യത ഉണ്ട്. സഹായം സമയത്ത് ലഭ്യമാകാത്തതില്‍ വൈഷമ്യം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത പരിശ്രമം, ആനുകൂല്യക്കുറവ്, ആരോഗ്യ ക്ലേശം എന്നിവ കരുതണം. യാത്രകളില്‍ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രകള്‍, സന്ദര്‍ശനങ്ങള്‍ മുതലായവ സഫലങ്ങള്‍ ആകും. അപേക്ഷകളിന്‍ മേല്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. യാത്രകള്‍ സഫലങ്ങളാകും. ശത്രുക്കള്‍ പിണക്കം മറന്ന് അടുത്തു വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter