മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 നവംബർ 23 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.11.2020 (1196 വൃശ്ചികം 08 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഉന്നതാധികാരികളുടെ പ്രീതി ലഭിക്കാന്‍ സാധ്യത. ഉന്നതരുമായി നല്ല ബന്ധമുണ്ടാക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കൈവരിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സന്തോഷം തരും. സന്താനങ്ങളാല്‍ അനാവശ്യ ചെലവിന്‌ സാധ്യത. അപ്രതീക്ഷിത അതിഥി ആഗമനം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതു ജനത്തിനിടയില്‍ നല്ല പേര്‌. അയല്‍ക്കാരുടെയം ബന്ധുക്കളുടേയും സ്‌നേഹം ലഭിക്കും. അനാവശ്യമായ വാഗ്വാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടരുത്‌.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധന വരവിന്‌ സാധ്യത. പഠന വിഷയത്തില്‍ താത്‌പര്യം ജനിക്കും. ഉന്നതവിദ്യാഭ്യാസത്തിന്‌ സാദ്ധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യം മോശമാകും. കൃഷിയില്‍ ലാഭമുണ്ടാകും. പട്ടാളക്കാര്‍ക്ക്‌ അവധി ലഭിക്കും. സന്തോഷ അനുഭവങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പുതിയ വീടുപണി പുരോഗമിക്കും. പരീക്ഷകളില്‍ വിജയിക്കും. പഠനം പുരോഗമിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. വീട്ടില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. അപ കടസാധ്യതയുണ്ട്‌. ഉല്ലാസയാത്ര പോകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. പിതാവിന്‍റെ ആരോഗ്യം മോശമാകും. യാത്രാക്ലേശമുണ്ടാകും. പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക വിഷമതകളുണ്ടാകും. ഭാര്യയുടെ സഹായം ലഭിക്കും. സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാനസിക പിരിമുറുക്കം അനുഭവിക്കും. സാമ്പത്തിക വിഷമതകളുണ്ടാകും. തൊഴിലില്‍ മന്ദത അനുഭവപ്പെടും. മക്കളെ ചൊല്ലി വിഷമിക്കേണ്ടിവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പഴയ വസ്തുക്കളുടെ വില്‍പനയില്‍ നിന്ന്‌ ലാഭമുണ്ടാകും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. വീടിന്റെ കേടുപാടുകള്‍ തീര്‍ക്കും. പൊതുജനാഭിപ്രായം അനുകൂലമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സിനിമാരംഗത്തുള്ളവര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter