നിങ്ങളുടെ ഇന്ന്: 30.11.2020 (1196 വൃശ്ചികം 15 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അനാവശ്യമായി ഓരോന്ന് ഓര്‍ത്ത് വിഷമിക്കാതിരിക്കുക. പണമിടപാടുകളില്‍ ജാഗ്രത ആവശ്യം. സമയം അത്ര മെച്ചമല്ല. ആരെയും അന്ധമായി വിശ്വസിക്കരുത്.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ ഉന്നതിയുണ്ടാകും. കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുക. സന്ധ്യയ്ക്ക് ശേഷം ആരോഗ്യനില മോശപ്പെട്ടേക്കാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പണം സംബന്ധിച്ച വരവ് കുറവായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്. ആരോഗ്യ നില മെച്ചപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉന്നതരുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യതയുണ്ട്. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത് മെച്ചം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. അയല്‍ക്കാരും ബന്ധുക്കളും സ്നേഹത്തോടെ പെരുമാറും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പരിശ്രമം കൊണ്ട് പലതിലും വിജയം നേടിയെടുക്കും. മാതാപിതാക്കളോട് സ്നേഹത്തോടെ പെരുമാറും. പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദാമ്പത്യ ബന്ധത്തില്‍ ചില സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാവാന്‍ സാധ്യത. ഏതുകാര്യത്തിലും അതീവ ജാഗ്രത ഉണ്ടായിരിക്കണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അയല്‍ക്കാരോടും ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറുന്നത് ഉത്തമം. പാരമ്പര്യ രോഗങ്ങള്‍ ശല്യമായേക്കും. യാത്ര കഴിവതും കുറയ്ക്കുന്നത് നന്ന്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283