നിങ്ങളുടെ ഇന്ന്: 29.11.2020 (1196 വൃശ്ചികം 14 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കുന്നതിനാല്‍ സാമ്പത്തിക ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിനമാണ്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ക്ക് തടസം വന്നെന്നു വരാം.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബത്തിലും സമൂഹത്തിലും ഒരു പോലെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. വരുന്ന അവസരങ്ങളെ കഴിവതും പ്രയോജനപ്പെടുത്തുക.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തനങ്ങളില്‍ കാല താമസവും തടസങ്ങളും വരാവുന്ന ദിവസമാണ്. തൊഴില്‍ രംഗം മെച്ചപ്പെടുത്താന്‍ ബോധപൂര്‍വം പരിശ്രമിച്ചില്ലെങ്കില്‍ ദോഷാനുഭവങ്ങള്‍ വരാവുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷം നല്കുന്ന അനുഭവങ്ങളും ഉല്ലാസകരമായ സാഹചര്യങ്ങളും മറ്റും പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ദ്ധിക്കുവാനും തൊഴിലില്‍ നേട്ടങ്ങള്‍ ഉണ്ടാകുവാനും സാധ്യത കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തനങ്ങളില്‍ വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ധന നേട്ടം, കുടുംബ സുഖം എന്നിവയ്ക്കും സാധ്യതയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍ വിഷയങ്ങളില്‍ പതിവിലും അധികം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അധ്വാന ഭാരം മൂലം ആരോഗ്യ ക്ലേശങ്ങള്‍ പോലും വരാന്‍ ഇടയുള്ള ദിവസമാണ്. വേണ്ടത്ര ബോധ്യമില്ലാത്ത ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് ദോഷകരമാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ മംഗളകരമായ സാഹചര്യം നിലനില്ക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടജനങ്ങളുമായി സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതാണ്. കര്‍മ്മ രംഗത്ത് അംഗീകാരവും പദവിയും ലഭ്യമാകാന്‍ ആവസരം ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക ഇടപാടുകളില്‍ നഷ്ടസാധ്യത ഉള്ളതിനാല്‍ ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുന്നതാണ് നല്ലത്.കലഹ സാധ്യതയ്ക്കും സാധ്യത കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തെറ്റിദ്ധാരണകള്‍ മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. പ്രധാന ജോലികള്‍ വേണ്ടത്ര കരുതലോടെ നിറവേറ്റുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ സുഖം, സാമ്പത്തിക നേട്ടം, ബന്ധു സമാഗമം മുതലായവയ്ക്ക് സാധ്യത കാണുന്നു. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നത് മന സന്തോഷം നല്‍കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283