മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 നവംബർ 26 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.11.2020 (1196 വൃശ്ചികം 11 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ക്ഷമയോടെയുള്ള പെരുമാറ്റം പ്രയോജനം ചെയ്യും. പ്രധാന കാര്യങ്ങളില്‍ രണ്ട് വട്ടം ചിന്തിക്കണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യലാഭം, ഇഷ്ടാനുഭവങ്ങള്‍, കുടുംബ സുഖം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധ്വാന ഭാരവും മന സമ്മര്‍ദവും വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രാദുരിതം, ഉദര വൈഷമ്യം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുജനങ്ങളു മായോ സുഹൃത്തുക്കളുമായോ അഭിപ്രായ വ്യത്യാസത്തിനും ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബത്തില്‍ സന്തുഷ്ടകരമായ അന്തരീക്ഷം നിലനില്‍ക്കും. ആഗ്രഹ സാഫല്യം, മനോ സുഖം, സുഹൃത്ത് സമാഗമം മുതലായവയും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അനുകൂല സാഹചര്യങ്ങള്‍, കാര്യലാഭം, വ്യാപാര നേട്ടം എന്നിവയ്ക്കും സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാരോഗ്യം, മന സമ്മര്‍ദം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാകുന്നു. ചിലവുകളില്‍ മിതത്വം പാലിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകത്തതില്‍ വൈഷമ്യം തോന്നും. കുടുംബ ഭാരം വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധന ലാഭം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ മംഗള അനുഭവങ്ങള്‍ക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ പരാജയം, യാത്രാ ദുരിതം, കുടുംബ പരമായ അസന്തുഷ്ടി എന്നിവയ്ക്കും സാധ്യതയുണ്ട്. വ്യാപാരത്തില്‍ ലാഭം കുറഞ്ഞെന്ന് വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നവോന്മേഷവും, പ്രവര്‍ത്തന ഔല്‍സുക്യവും അനുഭവത്തില്‍ വരും. സുഹൃത്ത് സഹായം, ബന്ധു സമാഗമം എന്നിവ ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter