മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 നവംബർ 25 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.11.2020 (1196 വൃശ്ചികം 10 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ വൈഷമ്യം, സാമ്പത്തിക ക്ലേശം, അകാരണ മനോ വിഷമം മുതലായവ വരാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അപമാനം വരുത്തി വയ്ക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, കര്‍മ നേട്ടം, വിദ്യാഗുണം മുതലായവ പ്രതീക്ഷിക്കാം. പണ്ട് ചെയ്ത നല്ല കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന ക്ലേശം, അനാരോഗ്യം, അമിത വ്യയം എന്നിവയ്ക്ക് സാധ്യതയുള്ള ദിനം. ധാരാളം യാത്രകള്‍ വേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന ക്ലേശം, അമിത വ്യയം, യാത്രാ ദുരിതം മുതലായവ വരാം. വാക്കുകള്‍ തെറ്റിധരിക്കപ്പെടാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനോ സുഖം, ആഗ്രഹ സാധ്യം, പ്രവര്‍ത്തന നേട്ടം, ധന ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സുഹൃത്ത് സമാഗമം, ഉല്ലാസ അനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം . തൊഴില്‍ പരമായ അനിശ്ചിതത്വം ഒഴിവാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാനത്തിന് തക്കവണ്ണം പ്രതിഫലം ലഭിക്കാന്‍ പ്രയാസം ആകും. കുടുംബത്തില്‍ അസ്വസ്ഥത വരാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ തടസം, മന ക്ലേശം, അസന്തുഷ്ടി എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ സാഫല്യം, വിശ്രമ സുഖം, ഭാഗ്യാനുഭവങ്ങള്‍ , അഭിനന്ദനം എന്നിവയ്ക്ക് ഇടയുണ്ട്. മത്സര വിജയം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാല വിളംബം, കുടുംബ സുഖ ഹാനി, ദൂരയാത്ര. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter