മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 നവംബർ 22 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.11.2020 (1196 വൃശ്ചികം 07 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വിദേശത്തു നിന്ന്‌ ധനസഹായം ഉണ്ടാകും. വിവാഹം സംബന്ധിച്ച അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന്‌ സാദ്ധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ചുറ്റുപാടുകളുമായി ഒത്തുപോവാന്‍ ശ്രമിക്കുക. ആരോഗ്യ നില തൃപ്‌തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക്‌ സൂക്ഷിക്കേണ്ട സമയം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യമായി ആരോടും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കടം വീട്ടാനുള്ള സാഹചര്യമുണ്ടാകും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. ആഡംബര വസ്തുക്കള്‍ ലഭിക്കും. അനാവശ്യമായ ആരോപണം കേള്‍ക്കാനിടവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനാവശ്യമായ അലച്ചിലും ധനനഷ്ടവും ഫലം. മാതാവിന്‍റെ ബന്ധുക്കളുമായി സ്‌നേഹത്തില്‍ പോവുന്നത്‌ നന്ന്‌. അതിഥിശല്യം കൂടുതലായേക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവേ പലതിലും പ്രതികൂലാവസ്ഥ കാണുന്നു. ഉച്ചയ്ക്ക്‌ ശേഷം ഉദ്ദിഷ്ഠ കാര്യ സാധ്യത, ധനാഗമനം, സന്തോഷ വര്‍ത്തമാനം കേള്‍ക്കാന്‍ സാധ്യത, എന്നിവ ഫലം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ രംഗത്ത്‌ മത്സരം ഒഴിവാക്കുക. യാത്രാ തടസം ഉണ്ടാകും. ധനവരവിന്‌ സാധ്യത. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല പ്രതികൂലാവസ്ഥകളേയും തരണം ചെയ്യും. ആയുധങ്ങള്‍ കൊണ്ട്‌ മുറിവുണ്ടാകാന്‍ സാധ്യത. ബന്ധു സമാഗമം ഉണ്ടാവും. അപവാദം കേള്‍ക്കാനിടവരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിചാരിച്ച പല കാര്യങ്ങളും നടക്കാന്‍ സാധ്യത കുറവ്‌. പലതരത്തിലുള്ള വിഷമ ചിന്തകള്‍ മനസ്സിനെ അലട്ടും. ഒന്നിലും ഉറച്ചു നില്‍ക്കില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്ധ്യയ്ക്ക്‌ ശേഷം ഏര്‍പ്പെടുന്ന പ്രവര്‍ത്തികളില്‍ വിജയം കൈവരും. കാര്യ സാധ്യത, ധനലാഭം എന്നിവ ഫലം. ഉന്നതാധികാരികളുമായി പൊരുത്തപ്പെടില്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അയല്‍ക്കാരുമായി ഏതിലും സഹകരിച്ചു പോവുക. വിദേശ സഹായം ലഭ്യമാവും. അകാരണമായ ഭയം മനസ്സിനെ അലട്ടും. പൊതുജന മധ്യത്തില്‍ നില മെച്ചപ്പെടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter