മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 നവംബർ 21 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.11.2020 (1196 വൃശ്ചികം 06 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്ര ചെയ്യേണ്ടി വരും. കച്ചടത്തില്‍ നിന്നും ലാഭം വര്‍ദ്ധിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വിദേശത്തു നിന്ന്‌ ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും. കൂട്ടുവ്യാപാരത്തിലെ പങ്കാളിയുമായി ഒത്തുപോവുക നന്ന്‌.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക്‌ സാധ്യത. അപ്രതീക്ഷിതമായ ധനാഗമനത്തിന്‌ സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ദാമ്പത്യ ബന്ധം ശുഭകരം. സാമ്പത്തിക നിലയില്‍ മാറ്റമില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശാരീരിക സൌഖ്യം ഉണ്ടാകും. ദാമ്പത്യ ബന്ധം അനുകൂലം. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക. ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച്‌ പോവുക. ദുരാരോപണം കേള്‍ക്കേണ്ടിവരാന്‍ സാദ്ധ്യത കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവെ മെച്ചപ്പെട്ട ദിവസം. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക. ദുര്‍ചിന്തകളെ അകറ്റുക. അനാവശ്യമായ പണച്ചിലവ്‌, അലച്ചില്‍ എന്നിവ ഫലം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കലാരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കും. ദൈവിക കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ സമയം ചെലവഴിക്കും. പൊതുവെ മെച്ചപ്പെട്ട ദിവസം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പണം സംബന്ധിച്ച വിഷയങ്ങളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ദുരാരോപണം കേള്‍ക്കേണ്ടി വന്നേക്കും. ആരെയും തീര്‍ത്തു വിശ്വസിക്കരുത്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇടവരും. മെച്ചപ്പെട്ട ദിവസം. കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച്‌ അനാവശ്യ ചെലവുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പണവരവ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക്‌ സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter