മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 നവംബർ 18 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.11.2020 (1196 വൃശ്ചികം 3 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആരോഗ്യ നില മെച്ചപ്പെടും. ബിസിനസ്‌ കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ്‌ പൊതുവേ കുറവായിരിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സഹോദരീ സഹോദരന്മാരുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. കൃഷി, കച്ചവടം എന്നിവയില്‍ നിന്ന്‌ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അയല്‍ക്കാരുമായോ ബന്ധുക്കളുമായോ തര്‍ക്കങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. ആരോഗ്യ നില മധ്യമം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത്‌ മെച്ചം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത്‌ ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക്‌ ശേഷം ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌. പലതരത്തിലും പണം വന്നുചേരുന്നതാണ്‌.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചേക്കും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌. അനാവശ്യമായി ഓരോന്ന്‌ ഓര്‍ത്ത്‌ വിഷമിക്കാതിരിക്കുക. പണമിടപാടുകളില്‍ ജാഗ്രത ആവശ്യം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക്‌ സമയം അനുകൂലമാണ്‌. കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്‌.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുക. സന്ധ്യയ്ക്ക്‌ ശേഷം ആരോഗ്യനില മോശപ്പെട്ടേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter