നിങ്ങളുടെ ഇന്ന്: 08.12.2020 (1196 വൃശ്ചികം 23 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യതടസ്സം, അമിത അധ്വാനം, കുടുംബ വൈഷമ്യം മുതലായവ കരുതണം. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. അനാവശ്യ സാഹചര്യങ്ങള്‍, വിവാദങ്ങള്‍ മുതലായവയില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹസാധ്യം, ധന ലാഭം, സുഹൃത്ത് സമാഗമം മുതലായവ ഉണ്ടാകാം. ഉല്ലാസകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശങ്ങള്‍ വരാവുന്നതാണ്. അമിത അധ്വാനവും യാത്രാക്ലേശവും വരാന്‍ ഇടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പ്രണയകാര്യങ്ങള്‍ വിജയിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യവും ദൈവാധീനവും വര്‍ധിക്കും. വലിയ പ്രതിസന്ധികളെ അനായാസം മറികടക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഉന്നത വ്യക്തികള്‍ സഹായിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കാന്‍ ഇടയുള്ള ദിവസമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളിലും അമിത പ്രയത്നം വേണ്ടി വരും. വിചാരിച്ച ഗുണാനുഭവങ്ങള്‍ പലപ്പോഴും ലഭിക്കാന്‍ പ്രയാസമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവയ്ക്ക് സാധ്യത. മനസ്സിന് പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാന്‍ കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനും അനുഭവങ്ങള്‍ വരുവാനും യോഗമുള്ള ദിവസമാണ്. ധനപരമായി ദിവസം നല്ലതാണ്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283