മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഓഗസ്റ്റ്‌ 10 മുതൽ 16 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
എല്ലാ കാര്യങ്ങളിലും ഈയാഴ്ച നിങ്ങള്‍ക്ക്‌ വിജയം ലഭിക്കുന്നതാണ്‌. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്‌.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പൊതുവേ നല്ല സമയമാണ്‌. കെട്ടുപിണഞ്ഞുകിടന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ ചിന്തകള്‍ മനസില്‍ തോന്നും. സഹോദര സഹായം ഉണ്ടാകും. അയല്‍ക്കാരുമായി രമ്യമായും കരുതലോടെയും ഇടപെടുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ്‌ വര്‍ദ്ധിക്കും. ദാമ്പത്യബന്ധം മെച്ചപ്പെടും. സഹോദര സഹായം ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. വിചാരിച്ചിരിക്കാത്ത സമയത്ത്‌ പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്‌. ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നിയമപാലകര്‍ക്ക്‌ മനോദുഃഖകരമായ അനുഭവം ഉണ്ടാകും. തൊഴില്‍രംഗത്ത്‌ കൂടുതല്‍ പുരോഗതിയുണ്ടാകം. ഭാഗ്യ മാർഗ്ഗങ്ങളിലൂടെ ധനലാഭത്തിന്‌ യോഗം. വിവാഹതടസ്സം നേരിടും. കര്‍ഷകര്‍ക്ക്‌ ആദായം ലഭിക്കും. ആരോഗ്യപരമായി നന്നല്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
രോഗശാന്തിക്കും ആരോഗ്യസിദ്ധിക്കും യോഗം. ഭൂമി സംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനലാഭം. പൂര്‍വിക ഗൃഹം ലഭ്യമാകും. വാഹനങ്ങളിലൂടെ അപകടസാദ്ധ്യത. തൊഴിലന്വേഷകര്‍ക്ക്‌ തൊഴിൽ മാർഗ്ഗം തുറന്നുകിട്ടും. വിവാദങ്ങള്‍ അവസാനിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അകാരണമായ ഭയം മാറും. വിദ്യാസംബന്‌ധമായ തടസ്സം വര്‍ദ്ധിക്കും. നല്ല സുഹൃത്തുക്കളെ കിട്ടും ദാമ്പത്യകലഹം കെട്ടടങ്ങും. സന്താനഭാഗ്യം ഉണ്ടാകും. പ്രേമബന്‌ധം ശക്തമാകും. തൊഴില്‍രംഗത്ത്‌ സ്ഥിരഭാവവും ഉന്നതിയും ദൃശ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. ജോലിയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ സാധ്യത. അനര്‍ഹമായ പണം ലഭിക്കാന്‍ സാധ്യത. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വളരെക്കാലമായുള്ള അപവാദം തീരും. വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം നേരിടും. പൂര്‍വികഗൃഹം ലഭ്യമാകും. മത്സര പരീക്ഷകളില്‍ വിജയസാദ്ധ്യത. ഉദ്യോഗരംഗത്തെ പ്രതിസന്‌ധികള്‍ അവസാനിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന പല വിജയങ്ങളും വഴുതിപ്പോയേക്കും. ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. ജോലി സ്ഥലത്ത്‌ സഹകരണ മനോഭാവത്തോടെ പെരുമാറുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൂര്‍വിക സ്വത്തിനെച്ചൊല്ലി കലഹമുണ്ടാകും. വ്യാപാരരംഗത്ത്‌ പുരോഗതി. ദാമ്പത്യജീവിതം സുഖകരം. മത്സരപരീക്ഷകളില്‍ വിജയം. കലാരംഗത്ത്‌ ശ്രദ്ധ നേടും. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി. വാഹന സംബന്‌ധമായി ധനനഷ്‌ടം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter