നിങ്ങളുടെ ഇന്ന്: 20.11.2018 (1194 വൃശ്ചികം 04 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ചിലവുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക തോന്നും. ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ സാധിച്ചെന്നു വരില്ല.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉല്ലാസ കരമായി സമയം ചിലവഴിക്കും. മന സമ്മര്‍ദവും അദ്ധ്വാനഭാരവും കുറയും.മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക ലാഭം, മന സന്തോഷം, കുടുംബ സുഖം എന്നിവ വരാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ ക്ലേശം, അനാരോഗ്യം, ശത്രു ശല്യം മുതലായവയ്ക്ക് സാധ്യത. കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നേരണമെന്നില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാര നഷ്ടം, തൊഴില്‍ വൈഷമ്യം, യാത്രാ ദുരിതം എന്നിവ പ്രതീക്ഷിക്കാം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മത്സര വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് യോഗമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആഗ്രഹ സാഫല്യം, കര്‍മ ഗുണം, വിശ്രമ സുഖം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ അനുകൂലരായി തീരും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ തടസം, മാനഹാനി, ശാരീരിക വൈഷമ്യം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന രംഗത്ത് തടസങ്ങളോ മാന്ദ്യമോ അനുഭവപ്പെടാന്‍ ഇടയുള്ള ദിവസമാണ്. സായാഹ്ന ശേഷം സാമ്പത്തിക കാര്യങ്ങളില്‍ ആനുകൂല്യം പ്രതീക്ഷിക്കാം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം എന്നിവ വരാവുന്ന ദിവസം. നേതൃ പദവിയോ അംഗീകാരമോ അനുഭവത്തില്‍ വരാന്‍ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാനം, അനാരോഗ്യം, കാര്യ വൈഷമ്യം മുതലായവ കരുതണം. ജാഗ്രത പുലര്‍ത്തിയാല്‍ ധന നഷ്ടം ഒഴിവാക്കാന്‍ കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തടസപ്പെട്ട ആനുകൂല്യങ്ങള്‍ അനുഭവത്തില്‍ വരും. പ്രധാന വിഷയങ്ങള്‍ അനുകൂലമായി ഭവിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406