മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 20 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.02.2020 (1195 കുംഭം 07 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രഭാതം അത്ര അനുകൂലമല്ലെങ്കിലും മധ്യാഹ്നശേഷം കാര്യസാധ്യം, അംഗീകാരം, ധനലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹ കച്ചവട വും ഭാഗ്യ പരീക്ഷണവും ഗുണകരമാകില്ല. ഉദരവ്യാധി പിടിപെടാതെ നോക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മദ്ധ്യാഹ്നം വരെ തൊഴില്‍ നേട്ടം, കുടുംബ സുഖം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 2 മണി മുതല്‍ കാര്യവൈഷമ്യം, ഭാഗ്യലോപം എന്നിവ വരാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തിരക്കുള്ള ദിവസമായിരിക്കുമെങ്കിലും ലാഭവും പ്രതിഫലവും അതോടൊപ്പം വര്‍ധിക്കും. അപ്രതീക്ഷിത സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മദ്ധ്യാഹ്നം വരെ കാര്യപരാജയം, പ്രവര്‍ത്തന മാന്ദ്യം എന്നിവ കരുതണം. മധ്യാഹ്നശേഷം മനസ്സില്‍ ഉദ്ദേശിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പലകാര്യങ്ങളും വിചാരിക്കുന്ന പ്രകാരത്തില്‍ വിജയിക്കണമെന്നില്ല. സുപ്രധാന കാര്യങ്ങള്‍ വളരെ കരുതലോടെ മാത്രം നിറവേറ്റുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രഭാതത്തില്‍ അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം തുടങ്ങിയവ വരാവുന്നതാണ്. ഉച്ചയ്ക്ക് 2 മണി മുതല്‍ അകാരണ തടസം, മന ക്ലേശം, മന സമ്മര്‍ദം മുതലായവ കരുതണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രഭാതത്തില്‍ കാര്യ തടസവും പ്രതികൂല സാഹചര്യങ്ങളും വരാവുന്നതാണ് എങ്കിലും മധ്യാഹ്ന ശേഷം പല കാര്യങ്ങളിലും ആനുകൂല്യം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോ സുഖം, ഉല്ലാസ അനുഭവങ്ങള്‍, കര്‍മ്മ വിജയം. മധ്യാഹ്നത്തില്‍ 2 മണി മുതല്‍ പൊതുവില്‍ പ്രതികൂലമായ അനുഭവങ്ങള്‍ കരുതണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദിവസാരംഭത്തില്‍ പലവിധ വിഷമതകള്‍ വരാവുന്നതാണ്. പകല്‍ 2 മണി കഴിഞ്ഞാല്‍ കാര്യ വിജയം, സന്തോഷം, ഇഷ്ട ഭക്ഷണം മുതലായവ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രഭാതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും. മധ്യാഹ്ന ശേഷം പല കാര്യങ്ങളിലും പ്രാരംഭ തടസം, ആനുകൂല്യക്കുറവ് മുതലായവ വരാവുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹ പ്രകാരം കാര്യങ്ങള്‍ സാധിക്കാവുന്ന ദിനമാണ്. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter