മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 19 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.05.2020 (1195 ഇടവം 05 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അമിത അധ്വാനവും തിരക്കുകളും മൂലം ദിവസം കലുഷിതമാകാന്‍ ഇടയുണ്ട്. പ്രവൃത്തികളില്‍ ഭാഗ്യം കുറഞ്ഞെന്നു വരാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവയ്ക്കു സാധ്യത. തൊഴിലില്‍ ശുഭകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
നിര്‍ണ്ണായകമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ദിവസം വിരസമായി കടന്നുപോകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ വിഷമിപ്പിച്ചുവെന്നു വരാം. പ്രാര്‍ഥനകള്‍ ഫലപ്രദമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാഗ്യാനുഭവങ്ങള്‍ക്ക് സാധ്യത കുറഞ്ഞ ദിവസമാണ്. ആയതിനാല്‍ പ്രവൃത്തികളില്‍ ജാഗ്രതയും ശ്രദ്ധയും നിലനിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ വിജയം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവൃത്തികളില്‍ ഉത്സാഹവും ഊര്‍ജവും വര്‍ധിക്കും. അവസരങ്ങള്‍ അനുകൂലവും അനുയോജ്യവും ആയി വന്നുചേരും. ഭാഗ്യം അനുഭവത്തില്‍ വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്ന ദിവസമാണ്. കുടുംബത്തോടൊപ്പം ഉല്ലാസകരമായ മുഹൂര്‍ത്തങ്ങള്‍ ചിലവഴിക്കാന്‍ സാധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അല്പം ചിന്താക്കുഴപ്പങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന തീരുമാനങ്ങള്‍ കരുതലോടെ എടുക്കുക. സായാഹ്നം താരതമ്യേന മെച്ചം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വൈകാരികമായ തീരുമാനങ്ങള്‍ ദോഷങ്ങള്‍ വരുത്തും. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുക. അംഗീകാരം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ മടിയ്ക്കരുത്. ദിവസം അനുകൂലമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം വ്യാപരിക്കേണ്ട സാഹചര്യം വിഷമകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനം. കുടുംബപരവും തൊഴില്‍ സംബന്ധ വുമായ കാര്യങ്ങളില്‍ ഒരുപോലെ ശോഭിക്കുവാന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter