മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മാർച്ച്‌ 19 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.03.2020 (1195 മീനം 06 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മന സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
യാത്രകള്‍ക്കും ഉദ്യമങ്ങള്‍ക്കും മറ്റും തടസം വരാവുന്ന ദിനമാണ്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ആഹാര കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പലവിധ തടസങ്ങള്‍ക്കും ഈ ദിവസം പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകരിക്കപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുവാന്‍ പ്രയാസമാണ്. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ നോക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അധ്വാന ഭാരവും തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. പൊതു രംഗത്ത് സ്വീകാര്യത വര്‍ധിക്കും. സുഹൃത്ത് സമാഗമം സന്തോഷം നല്‍കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത ആത്മവിശ്വാസം അപകടം ചെയ്യും. പ്രധാന ഉത്തര വാദിത്വങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. അത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം..

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല കാര്യങ്ങളും സ്വന്തം താല്പര്യ പ്രകാരം നിര്‍വഹിക്കാന്‍ കഴിയുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ രംഗത്ത് ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ നിരാശ തോന്നിയെന്ന് വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രസന്നമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. കുടുംബപരമായ അന്തരീക്ഷം കൂടുതല്‍ അനുകൂലമായി ഭവിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter