20
September, 2018
Thursday
11:42 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 19 ജൂൺ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.06.2018 (1193 മിഥുനം 5 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും നഷ്ടസാധ്യത ഇല്ല. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ മുതലായവരില്‍ നിന്നും വിചാരിച്ച സഹകരണം ലഭിച്ചെന്നു വരില്ല.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യതടസ്സം വരാവുന്ന ദിനമാകയാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. കുടുംബക്ലേശം വര്‍ധിക്കാന്‍ സാധ്യതയുള്ള ദിവസമാണ്. സായാഹ്ന ശേഷം മെച്ചം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നേട്ടങ്ങളും അംഗീകാരങ്ങളും തേടി വരാവുന്ന ദിവസമാണ്. അനാവശ്യ ശങ്കകളാല്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നത് ബുദ്ധിയല്ല.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്. സംസാരം പരുഷമാകാതെ ശ്രദ്ധിക്കണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സാമ്പത്തിക നേട്ടം, കാര്യ ലാഭം, പ്രവര്‍ത്തന വിജയം എന്നിവയ്ക്ക് യോഗമുള്ള ദിവസം. ബന്ധു സമാഗമം, സുഹൃത്ത് സംഗമം എന്നിവ ഗുണകരമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍, നേത്രു ഗുണം , സന്തോഷം എന്നിവയ്ക്ക് സാധ്യത. ധന പരമായി നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനിഷ്ടാനുഭവങ്ങള്‍, അകാരണ തടസ്സങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്വാന ക്ലേശം, ആരോഗ്യപരമായ ദുരിതാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തികമായി പ്രയാസങ്ങള്‍ വരാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ടാനുഭവങ്ങള്‍, സാമ്പത്തിക അഭിവൃദ്ധി എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. അംഗീകാരവും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ നേട്ടം, വ്യാപാര വിജയം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ അനുഭവത്തില്‍ വരും. മനസന്തോഷം നല്‍കുന്ന ബന്ധു സമാഗമം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 18 സെപ്റ്റംബർ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments