19
April, 2019
Friday
04:26 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 19 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.01.2019 (1194 മകരം 5 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സാമ്പത്തിക ലാഭം, വ്യാപാര നേട്ടം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ധന ക്ലേശം, തൊഴില്‍ തടസം, ഭാഗ്യ ലോപം മുതലായവ വരാം. കുടുംബ സുഖം അല്പം കുറയാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഖാനുഭവങ്ങള്‍, അംഗീകാരം, സാമ്പത്തിക പുഷ്ടി എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത ഉണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, തൊഴില്‍ അംഗീകാരം, മനോ സുഖം എന്നിവയ്ക്ക് സാധ്യത. സുഹൃത്ത് സമാഗമം ഉണ്ടാകാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍ തടസത്തിന് പരിഹാരം ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അനായാസേന സാധിപ്പിക്കുവാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന തടസം, ഇച്ഛാ ഭംഗം, ഭാഗ്യക്കുറവ് എന്നിവയ്ക്ക് സാധ്യത. സായാഹ്ന ശേഷം സാമ്പത്തികമായ കാര്യങ്ങളില്‍ അല്പം അനുകൂലാവസ്ഥ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ വൈഷമ്യം, സാമ്പത്തിക ക്ലേശം, അകാരണ മനോ വിഷമം മുതലായവ വരാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അപമാനം വരുത്തി വയ്ക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ സാഫല്യം, വിശ്രമ സുഖം, ഭാഗ്യാനുഭവങ്ങള്‍ , അഭിനന്ദനം എന്നിവയ്ക്ക് ഇടയുണ്ട്. മത്സര വിജയം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സില്‍ വിചാരിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. അനുഭവങ്ങള്‍ ഗുണദോഷ സംമിശ്രമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ തടസ്സം, മനക്ലേശം, അസന്തുഷ്ടി എന്നിവ വരാം. സായാഹ്ന ശേഷം ഗുണ ദോഷ സമ്മിശ്രം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments