മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 18 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.02.2020 (1195 കുംഭം 06 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹ കച്ചവട വും ഭാഗ്യ പരീക്ഷണവും ഗുണകരമാകില്ല. ഉദരവ്യാധി പിടിപെടാതെ നോക്കണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായ കാര്യങ്ങള്‍ക്ക് സമയം തികയാത്ത അവസ്ഥ വന്നേക്കാം. വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം അനുയോജ്യമല്ല. മറ്റുള്ളവര്‍ അനിഷ്ടകരമായി പെരുമാറാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ദിവസത്തുടക്കത്തില്‍ കാര്യവിജയം, ഭാഗ്യം എന്നിവ അനുഭവമാകും. മധ്യാഹ്നശേഷം ആനുകൂല്യങ്ങളിലും നേട്ടങ്ങളിലും കുറവ് വരാവുന്നതാണ്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തൊഴിലിലും കുടുംബത്തിലും ഒരേ പോലെ നല്ല അനുഭവങ്ങള്‍ വരാന്‍ സാധ്യതയേറിയ ദിവസമാണ്. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് വരികയില്ല. അമിത വ്യയം മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തിക മുന്നേറ്റം ഉണ്ടാകണമെന്നില്ല. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കുവാന്‍ സാധ്യത കുറയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അംഗീകാരവും മനോസുഖവും ലഭിക്കാവുന്ന ദിനമാണ്. അനുകൂല ഊര്‍ജവും മനസ്സിന് ആത്മവിശ്വാസവും വര്‍ധിക്കും. പ്രണയ കാര്യങ്ങളില്‍ സാഫല്യം നേടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തിരക്ക് പിടിച്ചതും ആയാസം നിറഞ്ഞതുമായ ദിവസം ആകാന്‍ ഇടയുണ്ട്. വേണ്ടത്ര മുന്നൊരുക്കത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക. പ്രധാന കാര്യങ്ങളില്‍ പതിവിലും ജാഗ്രത പുലര്‍ത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍പരമായി വ്യത്യസ്തമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. മടിച്ചു നില്‍ക്കാതെ ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ രംഗത്ത് അല്പം പ്രതികൂല അവസ്ഥകളെ കരുതണം. ചുമതലകള്‍ കരുതലോടെ നിറവേറ്റുക. കുടുംബപരമായി നന്ന്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, കാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. പ്രതികൂലികള്‍ പിണക്കം മറന്ന് അടുത്തു വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter