മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2019 ഡിസംബർ 2 മുതൽ 8 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. സാമ്പത്തികരംഗത്ത്‌ അത്ര ഗുണസാധ്യതയില്ല. ഇടപെടലുകൾ ശ്രദ്ധയോടെ വേണം. സന്താനങ്ങൾക്ക്‌ അനുയോജ്യമായ വിവാഹാലോചനകൾ വന്നു ചേരും, ഗൃഹനിർമാണം പൂർത്തീകരിക്കും, സഹോദര ഗുണമുണ്ടാകും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ മാത്രം ചെയ്യുക. അനാവശ്യമായ ചെലവ്‌ വന്നുപെടാനും ഇടയുണ്ട്‌. സുഹൃത്തുക്കൾ മുഖേന നേട്ടമുണ്ടാകും, പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തും. ജോലിരംഗത്ത്‌ സ്വസ്ഥത ഉണ്ടാകും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സർക്കാരുമായുള്ള ഇടപാടുകൾ കരുതലോടെ വേണം. വിവാദങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതാണ്‌ ബുദ്ധി. പിതൃതുല്യരിൽ നിന്നും നേട്ടങ്ങളുണ്ടാകും, ദൂരസ്ഥലങ്ങളിലേക്ക്‌ യാത്രകളുണ്ടാകും, സംഗീതഞ്ജർക്ക്‌ ശോഭിക്കാനാകും. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ്‌ അനുഭവപ്പെടുക. ബന്ധുജനങ്ങളുമായി കലഹസാധ്യതയുണ്ട്‌. ബുദ്ധി സാമർത്ഥ്യത്തോടെ കാര്യങ്ങളിൽ ഇടപെടും. യാത്രാക്ലേശം, സന്താനത്തിന്‌ ഉയർന്ന തൊഴിൽ. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മസംതൃപ്തി തോന്നുന്ന ചില അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. ആരോഗ്യവിഷയത്തിൽ ശ്രദ്ധവേണം. കുടുംബത്തിൽ ഐശ്വര്യത്തിന്റെ സമയം, വിദേശസഞ്ചാരം, ജീവിത പങ്കാളി മുഖേന നേട്ടം. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്‌. വെള്ളി, ശനി ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ്‌ അനുഭവപ്പെടുക. സർക്കാരിടപാടുകളിൽ ഗുണസാധ്യത കാണുന്നു. ബന്ധുജനങ്ങളുടെ സഹായം ഏറെഗുണകരമാകും. സഹപ്രവർത്തകരുടെ സഹായം ഉണ്ടാകും, ജോലി രംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ജീവിതത്തിൽ വഴിതിരിവ്‌ ഉണ്ടാകും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധനപരമായ ഇടപാടുകളിൽ ഗുണസാധ്യതയുണ്ട്‌. എന്നാലും അത്തരം കാര്യങ്ങളിൽ കരുതൽ വേണംതാനും. കബളിപ്പിക്കപ്പെടാനുള്ള സാഹചര്യവും ഉണ്ടായെന്നുവരാം. ജീവിതശൈലിയിൽ മാറ്റം, ബന്ധുജനങ്ങളുടെ സഹായം. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ്‌. പുതിയ സൗഹൃദങ്ങൾ ഉണ്ടായിത്തീരും. ബന്ധുജനസഹായം ഏറെ പ്രയോജനമാകും. എന്നാലും മനഃസ്വസ്ഥത കുറയാനിടയുണ്ട്‌. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം, അടിക്കടി യാത്ര. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടകാര്യങ്ങളിൽ ചിലതെങ്കിലും നിറവേറ്റപ്പെടും. പരീക്ഷകളിൽ വിജയസാധ്യത തന്നെ കാണുന്നു. തൊഴിൽ സ്ഥാപനത്തിൽ മാറ്റം, ഉന്നത വ്യക്തികളുമായി ബന്ധം , നേതൃഗുണം. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. കണ്ടകശ്ശനി തടസ്സങ്ങൾ മാറാൻ പ്രാർഥനകൾ വേണം. ആരോഗ്യം മെച്ചപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗവണ്മെന്റുമായുള്ള ഇടപാടുകൾ അനുകൂലമാകും. പണമിടപാടുകളിൽ അത്രഗുണം ഉണ്ടാകണമെന്നില്ല. എല്ലാ കാര്യത്തിലും കുടുംബത്തിന്റെ പിന്തുണ, വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതി. ആഴ്ചയുടെ ആദ്യം കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവേ അനുകൂലമായ ഫലങ്ങളാണ്‌ അനുഭവപ്പെടുക. പഴയ സുഹൃത്തുക്കളുമായി സമാഗമിക്കും. പ്രവർത്തനരംഗത്ത്‌ പുരോഗതിയുണ്ടാകും. സന്താനങ്ങൾ മുഖേന സന്തോഷാനുഭവം, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അച്ഛനമ്മമാരുടെ ആരോഗ്യവിഷയങ്ങളിൽ ശ്രദ്ധിക്കണം. കുടുംബാന്തരീക്ഷത്തിൽ പ്രയാസങ്ങൾക്കു സാധ്യതയുണ്ട്‌. ബന്ധുജനസഹായം, കുടുംബത്തിൽ മംഗള കർമം. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും.

Staff Reporter