08
April, 2020
Wednesday
06:37 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മാർച്ച്‌ 18 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.03.2020 (1195 മീനം 05 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അല്പം പ്രതികൂലമായ അവസ്ഥകൾ വരാവുന്ന ദിവസമാണ്. യാത്രാദുരിതവും അധ്വാനഭാരവും വർധിക്കാൻ ഇടയുണ്ട്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക ഇടപാടുകളും പ്രധാന ഉത്തരവാദിത്വങ്ങളും ജാഗ്രതയോടെ നിർവഹിക്കണം. സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ ഉണ്ടായെന്നു വരാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം എന്നിവയും പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവർത്തനലാഭം, തൊഴിൽ നേട്ടം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം, സാമൂഹിക അംഗീകാരം എന്നിവയ്ക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷിച്ച സഹായങ്ങൾ സമയത്ത് ലഭ്യമാക്കുവാൻ പ്രയാസമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ അല്പം വിഷമതകൾ വരാൻ സാധ്യതയേറിയ ദിവസമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരൻ ഇടയുണ്ട്. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാതെ ശ്രദ്ധിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സിൽ ശുഭചിന്തയും ആത്മ വിശ്വാസവും നിറയും. പല കാര്യങ്ങളിലും അനുകൂലമായ പരിവർത്തനങ്ങൾ ദൃശ്യമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാനഭാരം വർദ്ധിക്കുന്നതുമൂലം വ്യക്തിപരമായ കാര്യങ്ങളിൽ സമയം ചിലവഴിക്കാൻ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളിൽ ഒരേസമയം ഏർപ്പെടേണ്ടി വരുന്നത് മനഃസംഘർഷത്തിനു കാരണമായേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹസാധ്യം, കാര്യവിജയം, മനോസുഖം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. വ്യക്തിബന്ധങ്ങൾ പ്രയോജനപ്രദമായി ഭവിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രാദുരിതം, ശാരീരിക ക്ലേശം, അസന്തുഷ്ടി മുതലായവയ്ക്ക് സാധ്യത. അധികാരികൾ അപ്രിയമായി പെരുമാറുവാൻ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനോസുഖം, ഇഷ്ടാനുഭവങ്ങൾ, ഇഷ്ട ജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങൾക്ക് സമാധാനം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിൽ ഉദ്ദേശിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കാൻ കഴിയും. വിവിധ കേന്ദ്രങ്ങളിൽ നിന്നും സഹായങ്ങൾ ലഭ്യമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments