08
April, 2020
Wednesday
04:45 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 17 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.02.2020 (1195 കുംഭം 04 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ദാമ്പത്യകലഹം. പ്രേമബന്‌ധം ശക്തമാകും. സന്താനങ്ങളില്‍ നിന്ന്‌ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും. ആദായം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പരീക്ഷയില്‍ വിജയം. സന്താനങ്ങളില്‍ നിന്ന്‌ ശത്രു തുല്യമായ പെരുമാറ്റം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. രോഗശമനം. കലാമത്സരങ്ങളില്‍ വിജയിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും. അപ്രതീക്ഷിത കാര്യലാഭം. തൊഴില്‍രംഗത്ത്‌ പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കടബാദ്ധ്യതകള്‍ ഒഴിവാകാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. സാമ്പത്തികരംഗം മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധി. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം ലഭിക്കും. ദൂരയാത്രയ്ക്ക് സാധ്യത. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത്‌ പുരോഗതി.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
രാഷ്‌ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. വാഹനം സ്വന്തമാക്കും. സന്താനങ്ങളുമായി ഉല്ലാസയാത്ര പോകും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്. രോഗങ്ങള്‍ ശല്യപ്പെടുത്തും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മാതാപിതാക്കളുമായി കലഹിക്കും. പ്രൊമോഷന്‍ പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക്‌ അപമാനസാധ്യത. ഉദ്ദേശങ്ങളില്‍ ചിലവ നടക്കില്ല. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാതാപിതാക്കള്‍ക്ക്‌ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ലൌകിക വിഷയങ്ങളില്‍ നിരാശ. വിദ്യാഭ്യാസരംഗത്ത്‌ നേട്ടം. പരീക്ഷകളില്‍ വിജയം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താനങ്ങളാല്‍ സന്തോഷം കൈവരും അതിഥികളുടെ വരവ്‌ സ്വഗൃ ഹത്തില്‍ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും. പൊതുജനമധ്യത്തില്‍ ആദരവും സഹകരണവും ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതുതരത്തിലെങ്കിലും വസൂലാക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌. പലതരത്തിലുമുള്ള വിഷമങ്ങള്‍ മാറിക്കിട്ടുന്ന സമയമാണിത്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments