19
April, 2019
Friday
03:56 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 17 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.04.2019 (1194 മേടം 03 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഉദ്യോഗത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ക്കും അംഗീകാരത്തിനും സാധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അകാരണ ഭയവും മന സമ്മര്‍ദ്ദവും ഉണ്ടാകാന്‍ ഇടയുണ്ട്. ഉദര ക്ലേശത്തിനു സാധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാവുന്ന ദിവസമാണ്. പെരുമാറ്റത്തില്‍ പക്വത നിലനിര്‍ത്തണം. കാര്യസാധ്യത്തിന്‌ അമിത പരിശ്രമം വേണ്ടി വരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സര്‍വ കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലരായി അടുത്തു വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യ തടസ്സങ്ങള്‍ വരാവുന്ന ദിനമാണ്. ചിട്ടയും ആത്മാര്‍ഥതയും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ശത്രു ശല്യം പ്രതിരോധിക്കുവാന്‍ കഴിയും. മനസ്സില്‍ ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. ശുഭകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തനങ്ങളില്‍ കാലതാമസവും തടസ്സവും വരാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യം, തൊഴില്‍ ഉന്നതി, സാമ്പത്തിക നേട്ടം മുതലായവ വരാവുന്ന ദിനമാണ്. കുടുംബ സ്വസ്തതയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കാന്‍ ഇടയുള്ള ദിവസമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയകരമായി പര്യവസാനിപ്പിക്കാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല കാര്യങ്ങളിലും സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരും. അധികാരികളില്‍ നിന്നും അനിഷ്ടകരമായ നടപടികള്‍ ഉണ്ടായെന്നു വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യക്കുറവും അധ്വാനഭാരവും അമിതചിലവും വരാന്‍ സാധ്യതയുള്ള ദിവസമാണ്. യാത്രകള്‍ മൂലം അനാരോഗ്യം ഉണ്ടാകാനും ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസമാധാനവും ആത്മവിശ്വാസവും വര്‍ദ്ധിക്കാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അംഗീകാരവും പ്രതിഫലവും ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments