17
February, 2019
Sunday
07:54 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 16 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.01.2019 (1194 മകരം 2 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. വിരുന്നുകളിലും ബന്ധു സമാഗമങ്ങ ളിലും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ലഭിക്കും എന്നു കരുതിയ സഹായങ്ങള്‍ വേണ്ട സമയത്ത് ലഭിക്കണമെന്നില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടപ്രകാരം കാര്യങ്ങള്‍ സാധിക്കും. അലസത കൂടാതെ പ്രവര്‍തിച്ച്ചാല്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ പരാജയം, അമിത അധ്വാനം, ആരോഗ്യ ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. മാറ്റി വയ്ക്കാവുന്ന പ്രധാന കര്‍ത്തവ്യങ്ങള്‍ മറ്റൊരു അവസരത്തില്‍ നിര്‍വഹിക്കുന്നതാകും നല്ലത്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് മന സമ്മര്‍ദം വര്‍ധിക്കുവാന്‍ ഇടയുണ്ട്. സാമ്പത്തികമായി അല്പം ക്ലേശാനുഭവങ്ങള്‍ക്കും സാധ്യത

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന നേട്ടത്തില്‍ അഭിമാനം തോന്നും. സുഖകരങ്ങളായ അനുഭവങ്ങള്‍ക്ക് സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന വിജയം, ആത്മ വിശ്വാസം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ തടസം, യാത്രാ ക്ലേശം, മനോ വൈഷമ്യം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാന്‍ വിഷമമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. ആഗ്രഹ സാധ്യത്തിന് കാല താമസമോ തടസമോ വരാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ട ജനങ്ങളുമായി സഹവസിക്കുവാന്‍ കഴിയും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ മുതലായവര്‍ സഹായകരമായി പെരുമാറും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത യാത്ര മൂലം ആരോഗ്യ ക്ലേശം വരാന്‍ ഇടയുണ്ട്. കാര്യ തടസം, ഉദര വൈഷമ്യം എന്നിവയും കരുതണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 14 ഫെബ്രുവരി 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments