08
April, 2020
Wednesday
05:46 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 16 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.02.2020 (1195 കുംഭം 03 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിച്ചാല്‍ വിഷമങ്ങള്‍ വരാവുന്ന ദിവസമാണ്. അനാവശ്യ കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അംഗീകാരവും ഭാഗ്യാനുഭവങ്ങളും വരാവുന്ന ദിനമാണ്. ഉല്ലാസ സാഹചര്യങ്ങള്‍, ഭക്ഷണ സുഖം മുതലായവ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തന രംഗത്തും കുടുംബത്തിലും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിനം. കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവയും പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന മാന്ദ്യം, കാര്യ വൈഷമ്യം തുടങ്ങിയവ വരാവുന്നതാണ്. ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങളില്‍ ഇടപെടുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പരാജയ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. നിയമപരമായ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ വരാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, ബന്ധു സമാഗമം, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. തൊഴില്‍ വരുമാനം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ചിലവുകള്‍ വര്‍ദ്ധിക്കുന്നത് മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുണ്ട്. പ്രധാന ആവശ്യങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അംഗീകാരവും ആനുകൂല്യങ്ങളും വര്‍ധിക്കും. ശ്രമകരമായ ജോലികള്‍ ചെയ്തു തീര്‍ക്കുന്നതില്‍ അഭിനന്ദനത്തിനു പാത്രമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണ മന ക്ലേശത്തിനും അനാവശ്യ മന സമ്മര്‍ദത്തിനും ഇടയുള്ള ദിവസമാണ്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതില്‍ വിഷമം തോന്നാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന സമ്മര്‍ദം കുറയും. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവരില്‍ നിന്നും സഹായകരമായ സമീപനങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലിലും സാമൂഹിക രംഗത്തും അംഗീകാരം വര്‍ധിക്കും. ധന ക്ലേശത്തിന് പരിഹാരം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദൈനംദിന കാര്യങ്ങളില്‍ ചില തടസാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. പ്രാരംഭ വിഘ്നങ്ങള്‍ മറികടന്ന് മുന്നോട്ടു പോകുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments