നിങ്ങളുടെ ഇന്ന്: 16.12.2019 (1195 വൃശ്ചികം 30 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മറ്റാരെയും നിങ്ങളുടെ അവസരം തട്ടിയെടുക്കാന്‍ അനുവദിക്കാതെ സമയത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക. ക്രിയാത്മകതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയെന്ന നിലയ്ക്ക് നിങ്ങളെ സംബന്ധിച്ച് ഇത് വളരെ പ്രത്യേകതയുള്ള സമയമാണ്.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഗാര്‍ഹികാന്തരീക്ഷത്തില്‍ വളരയധികം അസ്വസ്ഥത അനുഭവപ്പെടുന്ന സമയമാണ്. ഇപ്പോള്‍ ചെയ്യുന്നത് പോലെ എല്ലാത്തിനെയും എതിര്‍ക്കാന്‍ തുടങ്ങിയാല്‍ സംഘര്‍ഷം വര്‍ധിക്കുകയേ ഉള്ളൂ.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഗൌരവമുളള ജോലികള്‍ കണ്ട് പിടിച്ച് അതില്‍ മുഴുകാന്‍ ശ്രമിക്കുക. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ വിധിയെ നിര്ണയിക്കുന്നവയായ് മാറും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വിദേശത്തുള്ള ഒരു ബന്ധു നിങ്ങളോട് സംസാരിക്കാന്‍ കാത്തിരിക്കുന്നതിനാല്‍ ആ ബന്ധങ്ങളെല്ലാം പുതുക്കാന്‍ ശ്രമിക്കുക. സാമ്പത്തീക ഇടപാടുകള്‍ പതിവ് ഷോപ്പിങ്ങിന് അപ്പുറത്തേക്ക് വലിയ ആവശ്യങ്ങളുണ്ടാകില്ലെന്നതിനാല് നിങ്ങള്‍ക്ക് സമാധാനമായിരിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നിങ്ങളുടെ ശുഭാപ്തി വിശ്വാസം വളരെ ഉയര്‍ന്നതാണെങ്കിലും അതില്‍ ചിലതൊക്കെ വെറും കാല്പനീകമാണ്. സാധ്യമാകുന്നതും അല്ലാത്തതുമായ് കാര്യങ്ങളെ വേര്‍തിരിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നിങ്ങള്‍ വളരെയധികം ചൂഷണം ചെയ്യപ്പെടാനും അതുപോലെ തന്നെ തെറ്റിദ്ധരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. കാരണം എന്നത് പോലെ പരിഹാരവും നിങ്ങളില്‍ തന്നെയുണ്ടെന്ന് ഓര്‍ക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഒന്നുകില്‍ നിങ്ങള്‍ക്ക് സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ചിരിക്കാം. അല്ലെങ്കില്‍ ജോലിക്ക് പ്രാധാന്യം നല്കി അതില്‍ മുഴുകുക. ചുറ്റുമുള്ളവര്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അനുവദിക്കരുത്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തീക തിരിച്ചടികളില്‍ നിന്നുണ്ടായ നിരാശയെച്ചൊല്ലി പരാതിപ്പെടേണ്ട. ധാരാളം അവസരങ്ങള്‍ ഇനിയും വരും ചിലപ്പോള്‍ ഉടനെ തന്നെ. സ്വയം സമാധാനിപ്പിക്കുന്നതിനും സന്തോഷിക്കുന്നതിനും പ്രാധാന്യം നല്‍കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കഴിഞ്ഞ കാലങ്ങളിലുണ്ടായ മുറിവുകള്‍ ഉണങ്ങാന്‍ കുറച്ചധികം സമയമെടുത്തേക്കും, ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങളെ വലുതായ് അലട്ടുന്ന പ്രശ്നത്തിന് പരിഹാരമായേക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മറ്റുള്ളവര്‍ ധാരാളിത്തം കാണിക്കുമ്പോഴും സാമ്പത്തീകമായ് വലിയ സാഹസീകതയ്ക്ക് നില്‍ക്കാതെ മാറി നില്ക്കുക. വിജയം ഉറപ്പില്ലെങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ ഭംഗിയായ് ചെയ്യാന്‍ ശ്രമിക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചെറിയ രീതിയില്‍ നിങ്ങളുടെ വീഴ്ചയ്ക്ക് വഴിയൊരുക്കുന്നതിനാല്‍ കരുതിയിരിക്കുക. വിട്ടുവീഴ്ചയും ശാന്തസ്വഭാവവും നിങ്ങള്‍ കൊണ്ടുനടന്നേ പറ്റൂ. പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും വഴി തിരഞ്ഞെടുക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പതിയെ ആണെങ്കിലും നിങ്ങളുടെ ആത്മവിശ്വാസം തിരികെ വരുമെന്നുള്ളത് ഉറപ്പാണ്. മനസ്സിനെ ആരോഗ്യത്തോടെ കൊണ്ടുനടക്കുന്നതിന് പുതിയ താല്പര്യങ്ങള് കണ്ടെത്തി, അതില്‍ മുഴുകുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283