19
June, 2018
Tuesday
11:35 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 15 ജൂൺ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.06.2018 (1193 മിഥുനം 1 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സുഖകരമായ അനുഭവങ്ങള്‍ ഈ ദിവസത്തില്‍ പ്രതീക്ഷിക്കാം. സാഹചര്യങ്ങള്‍ എല്ലാം അനുകൂലവും ഭാഗ്യ ദായകവും ആയി ഭവിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തികച്ചും സാധാരണമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം. കുടുംബപരമായി ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കൂടുതലും അനുകൂലമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രണയ കാര്യങ്ങളിലും ദാമ്പത്യത്തിലും മനോസുഖം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പലകാര്യങ്ങളിലും പൂര്‍ണ്ണമായും ആത്മവിശ്വസത്തോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. അലസത വെടിഞ്ഞാല്‍ പ്രവൃത്തിഗുണം ഉണ്ടാകും.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷാ നിര്‍ഭരമായ ദിവസമായിരിക്കും. അപ്രതീക്ഷിത അവസരങ്ങളും ആനുകൂല്യവും തേടി വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അംഗീകാരവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. എല്ലാ കാര്യങ്ങളെയും ശുഭ ചിന്താഗതിയോടെ സമീപിക്കുവാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യ ആകാംക്ഷകള്‍ വച്ചു പുലര്‍ത്തുന്നത് പ്രവര്‍ത്തന വിജയത്തിന് തടസ്സം ഉണ്ടാക്കിയെന്നു വരാം. അകാരണ സംശയങ്ങള്‍ ഈ ദിവസം ഗുണം ചെയ്യില്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യാനുഭാവങ്ങള്‍ക്ക് സാധ്യത കുറവാണെന്ന ബോധത്തോടെ പെരുമാറുക. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാപാരത്തില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിവസമാണ്. ഭയപ്പെട്ടിരുന്ന പല കാര്യങ്ങളും ശുഭമായി പര്യവസാനിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിർഭയമായും ധീരമായും പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകും. സമൂഹത്തിലും കുടുംബത്തിലും അനുകൂല അനുഭവങ്ങള്‍ ഉണ്ടാകാവുന്ന ദിനമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ഭക്ഷണ കാര്യങ്ങളില്‍ മിതത്വം പാലിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുനത്തില്‍ വിഷമം വരാവുന്നതാണ്. പൂര്‍ണ്ണ ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ജ്യോതിഷപ്രകാരം 2018 ജൂണ്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
[yuzo_related]

Comments



Related Articles & Comments