മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 15 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.01.2020 (1195 ധനു 30 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആത്മവിശ്വാസക്കുറവും അലസതയും മൂലം പ്രഭാതത്തില്‍ പല കാര്യങ്ങള്‍ക്കും വിഘ്നം വരാം. രാവിലെ 11 മണി കഴിഞ്ഞാല്‍ കാര്യസാധ്യം. ഉത്സാഹം, ഇഷ്ടാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായ കാര്യങ്ങള്‍ക്ക് സമയം തികയാത്ത അവസ്ഥ വന്നേക്കാം. വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം അനുയോജ്യമല്ല. മറ്റുള്ളവര്‍ അനിഷ്ടകരമായി പെരുമാറാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ദിവസത്തുടക്കത്തില്‍ കാര്യവിജയം, ഭാഗ്യം എന്നിവ അനുഭവമാകും. രാവിലെ 11 മണിക്ക് ശേഷം ആനുകൂല്യങ്ങളിലും നേട്ടങ്ങളിലും കുറവ് വരാവുന്നതാണ്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യപരാജയം, പ്രവര്‍ത്തന മാന്ദ്യം എന്നിവ കരുതണം. രാവിലെ 11 മണിക്ക് ശേഷം മനസ്സില്‍ ഉദ്ദേശിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ നേട്ടം, കുടുംബ സുഖം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. രാവിലെ 11 മണി മുതല്‍ കാര്യവൈഷമ്യം, ഭാഗ്യലോപം എന്നിവ വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പകൽ 11 മണി വരെ അനുകൂലമല്ലെങ്കിലും അതിനു ശേഷം കാര്യസാധ്യം, അംഗീകാരം, ധനലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം തുടങ്ങിയവ വരാവുന്നതാണ്. പകൽ 11 മണി മുതല്‍ അകാരണ തടസം, മന ക്ലേശം, മന സമ്മര്‍ദം മുതലായവ കരുതണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തിരക്കുള്ള ദിവസമായിരിക്കുമെങ്കിലും ലാഭവും പ്രതിഫലവും അതോടൊപ്പം വര്‍ധിക്കും. അപ്രതീക്ഷിത സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യവും അലസതയും നിഴലിക്കുവാന്‍ ഇടയുണ്ട്. പകൽ 11 മണിക്ക് ശേഷം ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. തൊഴിലില്‍ ഉദ്ദേശിക്കുന്ന കാര്യസാധ്യം വരാന്‍ പ്രയാസമാണ്. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആത്മവിശ്വാസവും തൊഴില്‍ നേട്ടവും സ്ഫുരിക്കുന്ന ദിനമായിരിക്കും. പകൽ 11 മണി കഴിഞ്ഞാൽ പ്രതികൂല അനുഭവങ്ങൾക്കും തടസങ്ങൾക്കും സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യലാഭം, അനുഭവഗുണം, ഭാഗ്യ പുഷ്ടി മുതലായവ നിലനിര്‍ത്താന്‍ കഴിയുന്ന ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter