30
March, 2020
Monday
08:41 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 15 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.02.2020 (1195 കുംഭം 02 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബ സുഖം, മനോ സുഖം എന്നിവയും ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം അംഗീകരിക്കപ്പെടും. നേതൃപദവിയോ അംഗീകാരമോ തേടി വരാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രതീക്ഷിച്ച വിധത്തില്‍ ഗുണാനുഭവങ്ങള്‍ വരണമെന്നില്ല. നിനച്ചിരിക്കാത്ത സമയത്ത് അമിത ധന ചെലവ് വരുന്നത് മന ക്ലേശത്തിന് കാരണമായേക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അമിത ആത്മവിശ്വാസം അപകടം ചെയ്യും. പ്രധാന ഉത്തര വാദിത്വങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. അത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം..

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹായങ്ങള്‍ ആവശ്യമുള്ള സമയത്ത് ലഭ്യമാകും. അധികാരികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അഭിനന്ദനം പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന രംഗത്ത് ഉദ്ദേശിച്ച രീതിയില്‍ നേട്ടങ്ങള്‍ വരുവാന്‍ പ്രയാസമാണ്. എന്നാല്‍ സാമ്പത്തികമായി അത്ര മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധനപരമായ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പ്രധാന വ്യക്തികളുമായി കൂടികാണുവാനും തന്മൂലം നേട്ടങ്ങള്‍ സ്വന്തമാക്കുവാനും കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അകാരണ ഭയവും മന സമ്മര്‍ദ്ദവും ഉണ്ടാകാന്‍ ഇടയുണ്ട്. ഉദര ക്ലേശത്തിനു സാധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ ശ്രദ്ധിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യസാധ്യം, തൊഴില്‍ ഉന്നതി, സാമ്പത്തിക നേട്ടം മുതലായവ വരാവുന്ന ദിനമാണ്. കുടുംബ സ്വസ്തതയുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ സംബന്ധമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലും ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദര വൈഷമ്യത്തിന് സാധ്യതയുള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ മിതത്വം പാലിക്കണം. കുടുംബാംഗങ്ങളില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം ഉണ്ടായെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ഭാരം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. അമിത പണച്ചിലവിനും അലച്ചിലിനും സാധ്യതയുള്ള ദിവസമായി കാണുന്നു.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments