മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 15 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.04.2020 (1195 മേടം 02 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ലഭിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പരിശ്രമം അമിതമായാലും അന്തിമ കാര്യവിജയം പ്രതീക്ഷിക്കാം. ധനപരമായി അല്പം ക്ലേശത്തിനു സാധ്യത ഉണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ക്ക് സാധ്യത ഉണ്ട്. സഹായം സമയത്ത് ലഭ്യമാകാത്തതില്‍ വൈഷമ്യം തോന്നും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യ സാധ്യം, കുടുംബ ഗുണം, സാമുദായിക അംഗീകാരം മുതലായവയ്ക്ക് സാധ്യത. ബന്ധുജന പ്രീതി ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വിജയം, അംഗീകാരം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യസാധ്യത്തിനു പ്രയത്നം വര്‍ധിക്കും. തൊഴില്‍ സമ്മര്‍ദ്ദവും ധന ക്ലേശവും വര്‍ധിക്കാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സഹപ്രവര്‍ത്തകര്‍ അനിഷ്ടമായി പെരുമാറാന്‍ ഇടയുണ്ട്. ഔദ്യോഗിക കാര്യങ്ങളില്‍ തീരുമാനം വൈകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാഫല്യം, കുടുംബ സുഖം, വ്യാപാര ലാഭം എന്നിവ പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അര്‍ഹമായ അംഗീകാരം ലഭിക്കാത്തതില്‍ മാനസിക വൈഷമ്യം തോന്നും. പ്രധാന കാര്യങ്ങളില്‍ തടസം വരാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇടപെടുന്ന കാര്യങ്ങള്‍ പ്രയോജനകരമായി ഭവിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സ് അകാരണമായി സംഘര്‍ഷഭരിതമാകാന്‍ ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ തടസങ്ങള്‍ വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പല സങ്കീര്‍ണ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. തൊഴില്‍പരമായി അംഗീകാരത്തിന് സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter