27
April, 2018
Friday
06:31 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 14 ഏപ്രിൽ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.04.2018 (1193 മേടം 1 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യപരാജയം, ധനതടസ്സം മുതലായ അനുഭവങ്ങളെ കരുതണം. ആരോഗ്യപരമായും അല്പം ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, ഭക്ഷണ സുഖം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, സുഖാനുഭവങ്ങള്‍, കുടുംബസുഖം എന്നിവയ്ക്ക് സാധ്യത. സ്ത്രീകളില്‍ നിന്നും സഹായം സിദ്ധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണ മനസമ്മര്‍ദം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി കലഹസാധ്യത ഉള്ളതിനാല്‍ സംസാരം കരുതലോടെ വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തിക ലാഭം, മന സന്തോഷം, കുടുംബ സുഖം എന്നിവ വരാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആഗ്രഹ സാഫല്യം, കര്‍മ ഗുണം, വിശ്രമ സുഖം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ അനുകൂലരായി തീരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ തടസം, മാനഹാനി, ശാരീരിക വൈഷമ്യം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളിലും പ്രാരംഭ തടസം വരാം. അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തടസപ്പെട്ട ആനുകൂല്യങ്ങള്‍ അനുഭവത്തില്‍ വരും. പ്രധാന വിഷയങ്ങള്‍ അനുകൂലമായി ഭവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കര്‍മ്മ രംഗത്ത് ആസൂത്രണ പിഴവ് മൂലം അസുഖകരമായ അനുഭവങ്ങള്‍ വരാം. വൈകാരികമായ പ്രതികരണം വൈഷമ്യത്തിന് കാരണമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മത്സരങ്ങള്‍ ഭാഗ്യ പരീക്ഷണങ്ങള്‍ എന്നിവയില്‍ വിജയം പ്രതീക്ഷിക്കാം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 24 ഏപ്രിൽ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments