23
October, 2018
Tuesday
12:42 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 14 ജൂൺ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.06.2018 (1193 ഇടവം 31 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ സാധ്യത്തിനു കാല താമസം വരാം. അപ്രതീക്ഷിത തടസങ്ങള്‍, ധന ക്ലേശം മുതലായവയ്ക്കും സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ ലാഭം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവയ്ക്ക് സാധ്യത. കലാരംഗത്ത് മികച്ച വിജയം പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രാ ദുരിതം, അനാരോഗ്യം, മന സമ്മര്‍ദം എന്നിവ വരാവുന്ന ദിവസം. മധ്യാഹ്ന ശേഷം കാര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമാകും.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
യാത്രാ നേട്ടം, പ്രവര്‍ത്തന വിജയം, സന്തോഷാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് യോഗമുള്ള ദിവസം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാലവിളംബം, കുടുംബ സുഖ ഹാനി, ദൂരയാത്ര. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത വ്യയം, ലാഭക്കുറവ്, അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. തൊഴില്‍ സംബന്ധമായി ദൂര യാത്രക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങള്‍, നേതൃ പദവി, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് സമാഗമത്തിന് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വരവിനെക്കാള്‍ അധികം ചിലവ് വരും. യാത്രാദുരിതം, കാര്യസാധ്യത്തിന് കാല താമസം എന്നിവയ്ക്കും സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ഭാരം, അമിത വ്യയം, ആരോഗ്യ ക്ലേശം എന്നിവ വരാവുന്ന ദിവസം. പല കാര്യങ്ങളിലും അനാവശ്യ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  എന്ത്‌ ചെയ്തിട്ടും സാമ്പത്തിക പ്രശ്നങ്ങൾ ആണോ? എങ്കിൽ ഇതാ ഈ 6 കാര്യങ്ങൾ നിങ്ങൾക്ക്‌ സമ്പത്തും ഐശ്വര്യവും കൊണ്ടു വരും!
[yuzo_related]

Comments



Related Articles & Comments