മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂലൈ 14 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.07.2020 (1195 മിഥുനം 30 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹ ജനകമായ അന്തരീക്ഷം ഉണ്ടാകും. ധന നേട്ടം, അംഗീകാരം എന്നിവയും പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രാരംഭ തടസങ്ങള്‍ വന്നാലും കാര്യങ്ങള്‍ അനുകൂലമാക്കാന്‍ കഴിയും. ആരോഗ്യപരമായി അല്പം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആത്മവിശ്വാസവും പ്രവര്‍ത്തന നൈപുണ്യവും വര്‍ധിക്കും. അധികാരികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മത്സരങ്ങള്‍ ഭാഗ്യ പരീക്ഷണങ്ങള്‍ എന്നിവയില്‍ വിജയം പ്രതീക്ഷിക്കാം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത അധ്വാനം, അനാരോഗ്യം, കലഹ സാധ്യത എന്നിവയ്ക്കു സാധ്യത. ധന വൈഷമ്യം വന്നാലും മറികടക്കാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ തടസം, അമിത അധ്വാനം യാത്രാക്ലേശം മുതലായവ വരാവുന്ന ദിവസമാണ്. ധന പരമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കര്‍മപുഷ്ടി, സുഹൃത്ത് സഹായം, കാര്യവിജയം എന്നിവയുണ്ടാകും. തടസ്സപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തൊഴിലിലും കുടുംബത്തിലും ഒരേ പോലെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിന് ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യേണ്ടി വന്നെക്കാം. ധനപരമായും കുടുംബപരമായും ചില വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വരാവുന്ന ദിനമാകയാല്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക വിഷയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന ലാഭം, ധന നേട്ടം, ഗുണാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. അപ്രതീക്ഷിത അംഗീകാരം ഉണ്ടാകാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പലകാര്യങ്ങളിലും കാലതാമസമ അനുഭവപ്പെടും. ദാമ്പത്യ കാര്യങ്ങളില്‍ അല്പം വൈഷമ്യം ഉണ്ടാകാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter