22
July, 2018
Sunday
05:56 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 14 ജൂലൈ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.07.2018 (1193 മിഥുനം 30 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പല ലാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായി ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ ഇഷ്ടാനുഭവ ങ്ങള്‍, ആഗ്രഹ സാധ്യം, അനുകൂല സാഹചര്യങ്ങള്‍ മുതലായവ സംജാതമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാ ദുരിതം, അലച്ചില്‍ മുതലായവ വരാവുന്ന ദിനമാണ്. ഊഹ കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന രംഗത്തും കുടുംബത്തിലും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിനം. കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവയും പ്രതീക്ഷിക്കാം.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യ വൈഷമ്യം തുടങ്ങിയവ വരാവുന്നതാണ്. ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങളില്‍ ഇടപെടുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യലാഭം, ദാമ്പത്യ സൌഖ്യം, അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുന്നതില്‍ അഭിമാനം തോന്നും. തടസ്സങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പരാജയ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. നിയമപരമായ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ വരാവുന്നതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വര്‍ധിച്ചെന്നു വരാം. കലഹ സാധ്യത ഉള്ളതിനാല്‍ കഴിവതും സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് വേണ്ടത്ര പ്രതിഫലം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, ബന്ധു സമാഗമം, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. തൊഴില്‍ വരുമാനം വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിഷമിക്കും. സഹപ്രവര്‍ത്തകര്‍ നിസ്സഹകരിക്കാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 22 ജൂലൈ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments