മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 14 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.01.2020 (1195 ധനു 29 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം, സന്താന ക്ലേശം മുതലായവ വരാവുന്ന ദിവസം. വാഗ്ദാനങ്ങള്‍ പാലിക്കുക പ്രയാസമാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
യാത്രാ വേളകളില്‍ വൈഷമ്യം വരാന്‍ ഇടയുണ്ട്. ഉദര സംബന്ധമായ വ്യാധികള്‍ പിടിപ്പെടാതെ നോക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഗ്രഹ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ലഭിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യ പരാജയം, ധന നഷ്ടം, യാത്രാ ദുരിതം മുതലായവയ്ക്ക് സാധ്യതയുള്ള ദിനം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, അംഗീകാരം, സുഹൃത്ത് സമാഗമം എന്നിവയ്ക്ക് സാധ്യത. ശത്രുക്കള്‍ പോലും അനുകൂലമായി പെരുമാറും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ക്ക് സാധ്യത ഉണ്ട്. സഹായം സമയത്ത് ലഭ്യമാകാത്തതില്‍ വൈഷമ്യം തോന്നും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ സാധ്യം, കുടുംബ ഗുണം, സാമുദായിക അംഗീകാരം മുതലായവയ്ക്ക് സാധ്യത. ബന്ധുജന പ്രീതി ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഇഷ്ടാനുഭവങ്ങള്‍, അംഗീകാരം, ആഗ്രഹ സാധ്യം മുതലായവ പ്രതീക്ഷിക്കാം. മക്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹപ്രവര്‍ത്തകര്‍ അനിഷ്ടമായി പെരുമാറാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ തീരുമാനം വൈകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത പരിശ്രമം, ആനുകൂല്യക്കുറവ്, ആരോഗ്യ ക്ലേശം എന്നിവ കരുതണം. യാത്രകളില്‍ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാഫല്യം, ഇഷ്ട ഭക്ഷണം, കുടുംബ സുഖം മുതലായവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter