30
March, 2020
Monday
09:50 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 14 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.02.2020 (1195 കുംഭം 1 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. വിരുന്നുകളിലും ബന്ധു സമാഗമങ്ങ ളിലും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ക്ക് സാധ്യത. മനസ്സിന് യോജിച്ച സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷം തോന്നും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ലഭിക്കും എന്നു കരുതിയ സഹായങ്ങള്‍ വേണ്ട സമയത്ത് ലഭിക്കണമെന്നില്ല.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കര്‍മ രംഗത്ത് പ്രതിഫലവും മന സംതൃപ്തിയും കുറയാന്‍ ഇടയുണ്ട്. കുടുംബ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകര്‍ അംഗീകരിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല കാര്യങ്ങളിലും പ്രാരംഭ തടസ്സം വരാന്‍ ഇടയുണ്ട്. നിശ്ചയദാര്‍ഢ്യത്തോടെ ഇടപെട്ടാല്‍ കാര്യങ്ങള്‍ അനുകൂലമാക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അപ്രതീക്ഷിത സമ്മാന ലാഭം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാവുന്ന ദിവസം. കലഹങ്ങള്‍ ഒത്തു തീര്‍പ്പില്‍ എത്തും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. കുടുംബ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന ലാഭം, മത്സര വിജയം, ധന നേട്ടം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനം. യാത്രകള്‍ സഫലങ്ങള്‍ ആകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം മുതലായവയ്ക്ക് സാധ്യത കൂടുതലാണ്. ബന്ധുജനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ സിദ്ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് മന സമ്മര്‍ദം വര്‍ധിക്കുവാന്‍ ഇടയുണ്ട്. സാമ്പത്തികമായി അല്പം ക്ലേശാനുഭവങ്ങള്‍ക്കും സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാന ഭാരം മൂലം ശരീര ക്ലേശവും സമയക്കുറവും ഉണ്ടായെന്നു വരാം. മാറ്റി വയ്ക്കാവുന്ന വലിയ ഉത്തരവാദിത്തങ്ങള്‍ മറ്റൊരു ദിവസം നിറവേറ്റുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments