മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ആഗസ്റ്റ്‌ 14 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.08.2020 (1195 കർക്കിടകം 30 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
എത്ര കഠിനമായി അധ്വാനിച്ചാലും തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. പ്രവൃത്തികള്‍ അംഗീകരിക്കപ്പെടാതത്തില്‍ മനോ വിഷമം തോന്നാന്‍ ഇടയുണ്ട്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
വിജയകരമായ അനുഭവങ്ങളും അനുകൂല സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന വ്യക്തികളുമായി സംവദിക്കുവാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
നിരര്‍ത്ഥകമായ കാര്യങ്ങള്‍ ഓര്‍ത്ത് അനാവശ്യ മനോവ്യാകുലതയുണ്ടാക്കും. വേണ്ടത്ര ആലോചനയില്ലാത്ത പ്രവൃത്തികള്‍ ദോഷകരമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വലിയ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാഗ്യവും ആനുകൂല്യവും അനുഭവത്തില്‍ വരുന്ന ദിവസം ആയിരിക്കും. സാമ്പത്തികമായും കുടുംബ പരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച വിധത്തില്‍ കാര്യങ്ങള്‍ മുന്നേറുവാന്‍ പ്രയാസമാകും. അല്പം ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യത കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കുടുംബ സഹായം കുറയാന്‍ ഇടയുണ്ട്. സാമ്പത്തിക ക്ലേശത്തിന് പരിഹാരം കണ്ടുത്തും. വാക്കു പാലിക്കാന്‍ പ്രയാസം നേരിടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, സന്തോഷം, ബന്ധു സമാഗമം മുതലായവ പ്രതീക്ഷിക്കാം. ശുഭ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചിന്തിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിയും. മനസ്സിന് ക്ലേശം ഉണ്ടാക്കിയിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യപരാജയവും അനാരോഗ്യവും അധിക ചിലവും വരാവുന്ന ദിവസമാണ്. എന്നാല്‍ അപ്രതീക്ഷിത ധന ലാഭത്തിനും സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാനം, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിവസമാണ്.വ്യാപാരത്തില്‍ ഉദ്ദേശിച്ച ലാഭം വരാന്‍ ബുദ്ധിമുട്ടാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, സന്തോഷകരമായ അനുഭവങ്ങള്‍, ധന നേട്ടം മുതലായവ പ്രതീക്ഷിക്കാം. എതിര്‍പ്പുകള്‍ കുറഞ്ഞു വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter