മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 14 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.04.2020 (1195 മേടം 01 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. സുഹൃത്ത് ജനങ്ങളില്‍ നിന്നും വിഷമകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം.പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭിച്ചെന്നു വരില്ല.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വിഘ്നം, സാമ്പത്തിക തടസ്സം മുതലായവ വരാവുന്ന ദിനമാണ്. പ്രതീക്ഷിച്ചതിലും അധികം അധ്വാനം പലകാര്യങ്ങളിലും വേണ്ടി വരും.സായാഹ്നശേഷം മെച്ചം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസ്സിന് സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പല വഴിക്കും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകുക. അവസരങ്ങളും സാഹചര്യങ്ങളും അനുകൂലമാണ്. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതെ നോക്കണം. അധികാരികളുടെ അപ്രീതിക്കു പാത്രമാകാനും ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത അധ്വാനം മൂലം ആരോഗ്യക്ലേശം ഉണ്ടായെന്നു വരാം. ചെയ്ത ജോലികള്‍ അധികാരികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയം സംഭവിക്കാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. ഉത്തരവാദിത്വങ്ങളും ചുമതലകളും ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ലഭിക്കും എന്നു കരുതിയ സഹായങ്ങള്‍ വേണ്ട സമയത്ത് ലഭിക്കണമെന്നില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടപ്രകാരം കാര്യങ്ങള്‍ സാധിക്കും. അലസത കൂടാതെ പ്രവർത്തിച്ചാൽ ലാഭാനുഭവങ്ങള്‍ വര്‍ധിക്കുന്ന ദിനമാണ്. പ്രയത്നങ്ങൾക്ക് പ്രതിഫലം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കര്‍മ രംഗത്ത് പ്രതിഫലവും മന സംതൃപ്തിയും കുറയാന്‍ ഇടയുണ്ട്. കുടുംബ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത സമ്മാന ലാഭം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാവുന്ന ദിവസം. കലഹങ്ങള്‍ ഒത്തു തീര്‍പ്പില്‍ എത്തും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ സുഖം, സമ്മാന ലാഭം, ഭാഗ്യ പുഷ്ടി മുതലായവ പ്രതീക്ഷിക്കാം. കച്ചവടകാര്യങ്ങളില്‍ അപ്രതീക്ഷിത ലാഭം സിദ്ധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter