26
February, 2018
Monday
04:55 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 13 ഫെബ്രുവരി 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.02.2018 (1193 കുംഭം 1 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവര്‍ത്തനങ്ങളില്‍ ആശാവഹമായ പുരോഗതി നിലനിര്‍ത്താന്‍ കഴിയുന്ന ദിവസ മായിരിക്കും. ആത്മ വിശ്വാസവും ഉത്സാഹവും ഏറിയിരിക്കും. തൊഴില്‍ രംഗം അനായാസകരമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യവും അലസതയും നിഴലിക്കുവാന്‍ ഇടയുണ്ട്. അകാരണ വിഷാദം മൂലം ശുഭാപ്തി വിശ്വാസം കുറയാനും ഇടയുണ്ട്. തൊഴില്‍ ഭാരം വര്‍ധിക്കാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കേണ്ടി വരുന്നത് മൂലം ശ്രദ്ധയും ഏകാഗ്രതയും കുറയാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വമുല്ല ജോലികള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പ്രണയകാര്യങ്ങള്‍ വിജയിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലിലും വ്യക്തി ജീവിതത്തിലും ഒരേപോലെ തിളങ്ങുവാന്‍ കഴിയും. മന സന്തോഷം തരുന്ന കൂടി ചേരലുകള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹ കച്ചവട വും ഭാഗ്യ പരീക്ഷണവും ഗുണകരമാകില്ല. ഉദരവ്യാധി പിടിപെടാതെ നോക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തൊഴില്‍ രംഗത്ത് ജാഗ്രതക്കുറവ് മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. വേണ്ടത്ര ഉറപ്പില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മന സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉത്സാഹവും ഊര്‍ജവും നിറഞ്ഞ ദിവസമായിരിക്കും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബപരമായ കാര്യങ്ങള്‍ക്ക് സമയം തികയാത്ത അവസ്ഥ വന്നേക്കാം. വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം അനുയോജ്യമല്ല. മറ്റുള്ളവര്‍ അനിഷ്ടകരമായി പെരുമാറാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉത്സാഹവും ഉന്മേഷവും നിറഞ്ഞ തെളിഞ്ഞ ഒരു ദിവസമായിരിക്കും. മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തികളുമായി സമയം ചിലവിടാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏകാന്തതയും അകാരണ വൈഷമ്യവും അനുഭവപ്പെട്ടേക്കാം. ധന നഷ്ടത്തിന് സാധ്യത യുള്ള ദിവസമാകയാല്‍ ജാഗ്രത പുലര്‍ത്തുക. ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതനായേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയവും മന സന്തോഷവും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. മനസിനു സന്തോഷം നല്‍കുന്ന ചില വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിഞ്ഞെന്നു വരും. ബന്ധുസമാഗമം സന്തോഷപ്രദമായ അനുഭവങ്ങള്‍ നല്‍കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 25 ഫെബ്രുവരി 2018) എങ്ങനെ എന്നറിയാം
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments