24
March, 2019
Sunday
06:27 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 13 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.03.2019 (1194 കുംഭം 29 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആത്മ വിശ്വാസം കുറയും. മറ്റുള്ളവരില്‍ നിന്നും അപ്രതീക്ഷിതമായി അനിഷ്ടകരമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സര്‍വ കാര്യ സാധ്യം പ്രതീക്ഷിക്കാം. സാമ്പത്തികമായി പ്രതീക്ഷിച്ചതിലും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സന്തോഷവും ഉന്മേഷവും വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവൈഷമ്യം, ആരോഗ്യക്ലേശം എന്നിവ കരുതണം. സായാഹ്നത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ലാഭം, വ്യാപാര നേട്ടം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹ സാഫല്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. മാനസിക ക്ലേശങ്ങള്‍ അകന്ന് മനോസുഖം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കരാറുകള്‍ പാലിക്കാന്‍ സമയം തികയാത്ത സ്ഥിതി വന്നു ചേരും. ദൈവാധീനത്താല്‍ പല അപകടങ്ങളും ഒഴിഞ്ഞ് പോകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അകാരണ വൈഷമ്യം, അമിത അധ്വാനം, അനിഷ്ടകരമായ അനുഭവങ്ങള്‍ എന്നിവ കരുതണം. കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലിലും കുടുംബത്തിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ ധാനഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. കുടുംബ സമേതം ആഘോഷ അവസരങ്ങളില്‍ പങ്കെടുക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്വാനവും വരുമാനവും ഒരുപോലെ വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തതില്‍ വൈഷമ്യം തോന്നാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചിലവുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. സന്താനപരമായി അല്പം ക്ലേശാനുഭവങ്ങള്‍ വരാവുന്ന ദിനമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മറ്റുള്ളവരുടെ അഭിനന്ദനത്തിനു പാത്രമാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments