മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 13 ജൂൺ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.06.2018 (1193 ഇടവം 30 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബപരമായ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകേണ്ടി വരും. അപ്രതീക്ഷിതമായ ചിലവുകള്‍ വന്നു പെടാന്‍ ഇടയുണ്ട്.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ശുഭ ചിന്തകളും ശുഭകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആത്മ വിശ്വാസവും കര്‍മ്മ ശേഷിയും വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഊര്‍ജസ്വലത കുറയുകയും അലസ മനോഭാവം വര്‍ധിക്കാനും സാധ്യതയുണ്ട്. കര്‍ത്തവ്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ലഭ്യമാകുന്ന അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുക. ഈ ദിവസം അനുകൂലമാണ് എന്ന് മനസ്സിലാക്കി മുന്നേറുക.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
ജോലിയില്‍ തിളങ്ങാന്‍ പറ്റുന്ന ദിവസമാണ്. ജോലിഭാരം തീര്‍ക്കുവാനും ഉയര്‍ന്ന വ്യക്തികളില്‍ നിന്നും അഭിനന്ദനം ലഭിക്കുവാനും അവസരമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ക്ഷമയും സഹിഷ്ണുതയും പുലര്‍ത്തുക. അവസരങ്ങള്‍ ഇങ്ങോട്ടു തേടി വരുന്ന ദിവസമല്ല. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അബദ്ധങ്ങള്‍ പിണയാവുന്ന ദിനമാകയാല്‍ പ്രധാന കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുക. ധന വൈഷമ്യം വരാവുന്നതിനാല്‍ ചിലവ് നിയന്ത്രിക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴിലിലും വ്യാപാരത്തിലും നേട്ടങ്ങള്‍ വരാവുന്ന ദിനമാണ്. ദാമ്പത്യ സുഖം ഉണ്ടാകും. കമിതാക്കള്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.

\"\"

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കുന്നതില്‍ സന്തോഷം തോന്നും. ഉല്ലാസ അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അകാരണ ചിന്തകളാല്‍ മനസ്സ് കലുഷമാകാവുന്ന ദിനമാണ്. ഈശ്വര ചിന്തയോടെയും ആത്മ വിശ്വാസത്തോടെയും കാര്യങ്ങളെ സമീപിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വഴക്കുകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ബോധപൂര്‍വം ഒഴിഞ്ഞു നില്‍ക്കുക. പണം കടം നല്‍കിയാല്‍ തിരികെ ലഭിക്കാന്‍ പ്രയാസമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉന്നത വ്യക്തികളുമായി ഇടപെടാനും സൗഹൃദം പുലര്‍ത്താനും അവസരം ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter