മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂലൈ 13 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.07.2020 (1195 മിഥുനം 29 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അനാവശ്യമായ അലച്ചില്‍, ടെന്‍ഷന്‍ എന്നിവയ്ക്ക് സാധ്യത. വാഹനം, ഗൃഹം എന്നിവയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാവും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
മാനസികമായി പൊതുവേ മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാവും. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് വഴക്കുണ്ടാകാതെ സൂക്ഷിക്കുക. ബന്ധുക്കളുമായി രസക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പലവിധം ആദായം ലഭിക്കാന്‍ സാധ്യത. ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്ക് പാത്രമാവും. ആരോഗ്യം പൊതുവേ മെച്ചമാവും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബാംഗങ്ങളുമായി കലഹിക്കാന്‍ സാധ്യത. ഏര്‍പ്പെടുന്ന ഏത് കാര്യത്തിലും ജാഗ്രത വേണം. ഭാവി കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മുന്‍‌കാല സുഹൃത്തുക്കളുടെ അപ്രതീക്ഷിത സഹായം ഉണ്ടാവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തികമായി പൊതുവേ നേട്ടമുണ്ടാവും. തൊഴില്‍ രംഗത്ത് മെച്ചപ്പെട്ട സമയം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും ചില പൊരുത്തക്കേടുകള്‍ ഉണ്ടാവും. മനസ്സിന് ഏകാഗ്രത നഷ്ടപ്പെടാം. എങ്കിലും ഉച്ചയോടെ കാര്യങ്ങള്‍ക്ക് മാറ്റം വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ക്ഷിപ്രകോപം പല പ്രശ്നങ്ങള്‍ക്കും കാരണമാവും. കാര്‍ഷിക രംഗത്തെ ആദായം കുറയാന്‍ സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്ത് പൂര്‍ത്തിയാകണം എന്നില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപവാദം കേള്‍ക്കാതെ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക് പല വിധ അഭിവൃദ്ധിയുണ്ടാകും. ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഇടപഴകാന്‍ അവസരം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും അതീവ ജാഗ്രത ആവശ്യമാണ്. വ്യാപാര രംഗത്ത് പ്രതീക്ഷിക്കുന്നത്ര പുരോഗതി ഉണ്ടായെന്നു വരില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഡംബര വസ്തുക്കള്‍ ലഭിക്കാന്‍ അവസരമുണ്ടാവും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ഉദ്ദേശിച്ച വരുമാനം ലഭിക്കാന്‍ അവസരം. ആത്മവിശ്വാസം വര്‍ദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഔദ്യോഗിക രംഗത്ത് പല ഉയര്‍ച്ചകള്‍ക്കും സാധ്യത. ആദായം വര്‍ദ്ധിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമായിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter